പതിനെട്ടടവും പയറ്റി തെളിയാൻ തിരുവങ്ങൂർ യുപി സ്കൂളിലെ ഉണ്ണിയാർച്ചകൾ; അങ്കത്തട്ടിലെ പ്രതിരോധ പയറ്റിനു ഇനി പെൺപട
പൂക്കാട്: കാളി പൂക്കാട് പെൺകുട്ടികളോട് വേണ്ടപ്പ, ഇത് പതിനെട്ടും കൈപ്പടിയിലൊതുക്കാൻ ഒരുങ്ങുന്ന ചുണക്കുട്ടികൾ. തിരുവങ്ങൂർ യുപി സ്കൂളിലെ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധം തീർക്കുക എന്ന ഉദേശത്തോടു കൂടിയുള്ള കളരി അഭ്യാസ പരിശീലനം ആരംഭിച്ചു.
ഉണ്ണിയാർച്ച എന്ന പേരിൽ ആരംഭിച്ച പരിശീലനം പിടിഎ അംഗം ഷറിൻ വെറ്റിലപ്പാറ ഉദ്‌ഘാടനം ചെയ്തു. ഒ.വി ഉണ്ണികൃഷ്ണൻ ഗുരിക്കളുടെ കീഴിലാണ് പഠനം, ഗുരുക്കൾ പദ്ധതി വിശദീകരണം നടത്തി. ഹെഡ് മാസ്റ്റർ എ ആർ ഷമീർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വി എച്ച് ഹാരിഷ് സ്വാഗതം എം വി ഷർമിള നന്ദിയും രേഖപ്പെടുത്തി.
കേരളത്തിന്റെ സാമാന്യ ജനജീവിതത്തിഴൻറ ഭാഗമായിരുന്നു കളരി മുമ്പ് ആൺ-പെൺ വ്യത്യാസമില്ലാതെ ബാല്യത്തിൽ തന്നെ കളരിയിൽ ചേർത്ത് മെയ്യഭ്യാസം പരിശീലിപ്പിക്കുന്നത് സാധാരണമായിരുന്നു. സാമൂഹ്യ ജീവിതത്തിൽ വന്ന മാറ്റത്തിന്റെ ഭാഗമായി അവക്കുള്ള പ്രചാരം കുറഞ്ഞുവന്നു.
ഇപ്പോൾ വീണ്ടും കേരളത്തിന്റെ തനത് ആയോധന അഭ്യാസമുറയായ കളരിക്ക് കേരളത്തിന്റെ അങ്ങോളമിങ്ങോളം പുത്തൻ ഉണർവ് തുടങ്ങിക്കഴിഞ്ഞു. പെൺകുട്ടികൾ അടക്കം പുതുതലമുറയിലെ ധാരാളം പേർ ഈ രംഗത്തേക്ക്കടന്നുവന്ന് പ്രതിരോധ മുറകൾ അഭ്യസിക്കുന്നു. അപ്പോൾ കളികൾ ഇനി അങ്കത്തട്ടിൽ.