ജനങ്ങള്‍ യു.ഡി.എഫില്‍ അര്‍പ്പിച്ച വിശ്വാസമാണ് ഉയര്‍ന്ന ഭൂരിപക്ഷത്തെടെ വിജയിക്കാന്‍ സഹായിച്ചത്’; തുറയൂര്‍ പഞ്ചായത്തിലെ പയ്യോളി അങ്ങാടിയില്‍ നിന്നും വിജയിച്ച സി.എ നൗഷാദ് മാസ്റ്റര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്


തുറയൂര്‍: തുറയൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ ജനങ്ങള്‍ യു.ഡി.എഫില്‍ അര്‍പ്പിച്ച വിശ്വാസമാണ് ഉയര്‍ന്ന ഭൂരിപക്ഷത്തെടെ വിജയിക്കാന്‍ സഹായിച്ചത്. മുന്‍ കാലങ്ങളില്‍ യു.ഡി.എഫിന്റെ മെമ്പര്‍മാര്‍ വാഡിലുണ്ടാക്കിയ വികസനങ്ങളും വിജയത്തിലേക്ക് നയിച്ചുവെന്നും തുറയൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡായ പയ്യോളി അങ്ങാടിയില്‍ നിന്നും വിജയിച്ച സി.എ നൗഷാദ് മാസ്റ്റര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. യുഡി.എഫ് പ്രവര്‍ത്തകരുടെ അക്ഷീണമായ പ്രവര്‍ത്തനത്തിന്റെ വിജയം കൂടെയാണിതെന്നും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

വന്‍ ഭൂരിപക്ഷത്തെട വിജയിപ്പിച്ച വാര്‍ഡിനോടുള്ള ഉത്തരവാദിത്വം വളരെ വലുതാണ് അതിനാല്‍ തന്നെ വാര്‍ഡിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി അക്ഷീണം പ്രവര്‍ത്തിക്കാന്‍ ശ്രമിക്കും.

വിദ്യാഭ്യാസ രംഗത്താണ് കൂടുതല്‍ പ്രധാന്യം നല്‍കുന്നത്. വിദ്യാഭ്യാസ രംഗത്ത് സമൂലമായൊരു മാറ്റം തുറയൂരിന്റെ രണ്ടാം വാര്‍ഡില്‍ കൊണ്ടുവരും. കരിയര്‍ ഗൈഡന്‍സുമായി സഹകരിച്ചുകൊണ്ട് തൊഴില്‍ സാധ്യതകള്‍ക്ക് ഊന്നല്‍ നല്‍കുന്ന പദ്ധതികള്‍ നടപ്പിലാക്കും. അതോടൊപ്പം പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന എല്ലാ തീരുമാനങ്ങലും കൃത്യമായി സമയോചിതമായും നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

എല്‍.ഡി.എഫ് സ്വതന്ത്രന്‍ അഡ്വ: അബ്ദുല്‍റഹ്മാന്‍ കോടികണ്ടിയെ പരാജയപ്പെടുത്തിക്കൊണ്ട് 383 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നൗഷാദ് മാസ്റ്റര്‍ വിജയിച്ചിരിക്കുന്നത്. ബി.ജെപിയിലെ വി.കെ ലിബീഷായിരുന്നു മറ്റ് എതിരാളി. യു.ഡി.എഫിലെ യു.ഷംസുദ്ദീന്‍ രാജിവെച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 80.92% പോളിങ്ങാണ് പയ്യോളി അങ്ങാടിയില്‍ രേഖപ്പെടുത്തിയിരുന്നത്.