ഉപതെരഞ്ഞെടുപ്പ്: കീഴരിയൂരിലെയും തുറയൂരിലെയുമടക്കം പോളിങ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് രണ്ടുദിവസത്തെ അവധി
കോഴിക്കോട്: ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നാല് ഇടങ്ങളില്‍ പോളിംങ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും വിതരണ-സ്വീകരണ-വോട്ടെണ്ണല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
പോളിംങ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന കീഴരിയൂര്‍ അങ്കണവാടി നമ്പര്‍-9, കീഴരിയൂര്‍ വെസ്റ്റ് മാപ്പിള എല്‍.പി സ്‌കൂള്‍, കീഴരിയൂര്‍ മുനീറുല്‍ ഇസ്ലാം മദ്രസ്സ, നടുവത്തൂര്‍ യു.പി സ്‌കൂള്‍, കണ്ണോത്ത് യു.പി സ്‌കൂള്‍, തുറയൂര്‍ എ.എല്‍.പി സ്‌കൂള്‍, എളേറ്റില്‍ ഗവ.യു.പി സ്‌കൂള്‍, മണിയൂര്‍ നോര്‍ത്ത് എല്‍.പി സ്‌കൂള്‍ എന്നിവയ്ക്ക് നവംബര്‍ എട്ട്, ഒമ്പത് തിയ്യതികളിലാണ് അവധി നല്‍കിയിരിക്കുന്നത്.
വിതരണ-സ്വീകരണ-വോട്ടെണ്ണല്‍ കേന്ദ്രമായ കീരന്‍കൈ ജംസ് എ.എല്‍.പി സ്‌കൂളിന് നവംബര്‍ എട്ട്, ഒമ്പത്, പത്ത് തിയ്യതികളിലുമാണ് അവധി.
മേലടി ബ്ലോക്ക് പഞ്ചായത്തിലെ കീഴരിയൂര്‍ ഡിവിഷന്‍, മണിയൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡായ മണിയൂര്‍ നോര്‍ത്ത്, തുറയൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ പയ്യോളി അങ്ങാടി, കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡായ എളേറ്റില്‍ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
നവംബര്‍ ഒമ്പത് ബുധനാഴ്ചയാണ് വോട്ടെടുപ്പ്. നവംബര്‍ പത്തിന് വോട്ടെണ്ണലും നടക്കും.