വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി മണ്ഡലം കൺവെൻഷൻ ഇന്ന്; ഉച്ചയ്ക്ക് ശേഷം കടമുടക്കം


കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം കൺവെൻഷൻ ഇന്ന് വെെകീട്ട് കൊയിലാണ്ടി ടൗൺഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈകീട്ട് മൂന്നിന് ജില്ലാ പ്രസിഡന്റ് അഷറഫ് മൂത്തേടത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന സെക്രട്ടറി ബാപ്പു ഹാജി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കും. കൺവെൻഷന്റെ ഭാ​ഗമായി പ്രകടനവും ഉണ്ടായിരിക്കും.

കൊയിലാണ്ടി മണ്ഡലത്തിൽ ഉച്ചയ്ക്ക് ശേഷം കടകൾ മുടക്കമായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. അതേസമയം സമ്മേളനം കൊയിലാണ്ടിയിൽ വെച്ച് നടക്കുന്നതിനാൽ ടൗണിലെ കടകൾ തുറന്നു പ്രവർത്തിക്കും.