കൊയിലാണ്ടിക്കാരുടെ ശ്രദ്ധയ്ക്ക്, വിലക്കയറ്റത്തിൽ ആശ്വാസമായി സപ്ലൈകോയുടെ അരിവണ്ടി ഇന്നും നാളെയും നമ്മുടെ നാട്ടിൽ; റേഷന്‍ കാർഡ് ഒന്നിന് 10 കിലോ അരി, ഓരോ സ്ഥലത്തും അരിവണ്ടി എത്തുന്നത് എപ്പോഴെന്ന് അറിയാം
കൊയിലാണ്ടി: കുതിച്ചുയരുന്ന അരിവിൽപ്പനയിൽ സഹായമായി സപ്ലൈകോയുടെ അരിവണ്ടി കൊയിലാണ്ടിയിലെത്തുന്നു. ഇന്നും നാളെയും ദിവസങ്ങളിൽ അരിവണ്ടി കൊയിലാണ്ടി താലൂക്കിലെ വിവിധയിടങ്ങളിൽ എത്തും. പൊതുവിപണിയിൽ അരി വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആണ് ജില്ലയിൽ അരിവണ്ടിയുടെ പ്രയാണം ആരംഭിച്ചത്. ജനുവരി, ഫെബ്രുവരി വരെ വിലക്കയറ്റം തുടരുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് സർക്കാർ ഇടപെടൽ.
റേഷന്‍ കാർഡ് ഒന്നിന് 10 കിലോ അരി ലഭിക്കും. പച്ചരി 23 രൂപക്കും കുറുവ അരി 25 രൂപക്കുമാണ് വിതരണം. വെള്ളി രാവിലെ 9.30 കോട്ടക്കൽ, 11.30 ഇരിങ്ങൽ, പകൽ രണ്ടിന് പുറക്കാട്, 3.30 ചാലിൽ പറമ്പിൽ, വൈകിട്ട് അഞ്ചിന് പൊയിൽകാവ് എന്നിവിടങ്ങളിലായി ആണ് വണ്ടി എത്തുക.
നാളെ ശനിയാഴ്ച രാവിലെ 9.30 ഇരിങ്ങത്ത്, 11 ന് മoത്തിൽ മുക്ക് , പകൽ 1.30 ചേനായി, പകൽ മൂന്നിന് കാവുംതറ, 4.30 തൃക്കുറ്റിശേരി, വൈകിട്ട് 6 എരമംഗലം എന്നിവിടങ്ങളിലാണ് അരിവണ്ടി എത്തും.
ആന്ധ്ര, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ ഉല്‍പ്പാദനത്തില്‍ വന്ന കുറവാണ് വിലക്കയറ്റത്തിന്‍റെ മുഖ്യ കാരണം. ആന്ധ്രയില്‍ നെല്ല് സംഭരണം സര്‍ക്കാര്‍ നിയന്ത്രണത്തിലായതും അരിയുടെ വരവ് കുറച്ചു. അടുത്ത വിളവെടുപ്പ് നടത്തുന്ന ജനുവരി, ഫെബ്രുവരി മാസങ്ങള്‍ വരെ വിലക്കയറ്റം തുടര്‍ന്നേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വിലക്കയറ്റം പിടിച്ചു നിര്‍ത്താനുളള സര്‍ക്കാര്‍ നീക്കം.
ആന്ധ്രയില്‍ നിന്ന് സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍ നേതൃത്വത്തില്‍ ജയ അരിയും വന്‍ തോതില്‍ വില ഉയര്‍ന്ന വറ്റല്‍ മുളക് അടക്കമുള്ള ഇനങ്ങളും ഇറക്കുമതി ചെയ്യാനാണ് ശ്രമം. തിരുവനന്തപുരത്തെത്തുന്ന ആന്ധ്രപ്രദേശ് പൊതുവിതരണ വകുപ്പ് മന്ത്രി നാഗേശ്വര റാവുവുമായി ഭക്ഷ്യ മന്ത്രി ജി.ആര്‍.
നേരത്തെ ജി.ആര്‍. അനിലിന്‍റെ നേതൃത്വത്തിലുളള സംഘം ആന്ധ്രയിലെത്തി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. സപ്ളൈകോ വഴി അരിയും മറ്റ് അവശ്യ സാധനങ്ങളും പരമാവധി കുറഞ്ഞ വിലയില്‍ നല്‍കാനാണ് ശ്രമം.