‘അകലാപ്പുഴയിൽ ബോട്ട് സർവീസുകൾ നടത്തുന്നുണ്ട്, ബോട്ട് ജെട്ടി താത്കാലികമായി പ്രവർത്തനം തടഞ്ഞിരിക്കുകയാണെന്നേയുള്ളു, സന്ദർശകർക്ക് വരാം’; ഗോവിന്ദൻകെട്ട് ബോട്ട് ജെട്ടിയെ സംബന്ധിച്ചുള്ള ആശയ കുഴപ്പങ്ങങ്ങൾക്ക് പരിഹാരം കാണാൻ ഇന്ന് തഹസീൽദാറിന്റെ ചുമതലയിൽ യോഗം


തിക്കോടി: ‘അകലാപ്പുഴയിൽ ബോട്ട് സർവീസ് നിർത്തിവെച്ച് എന്ന തരത്തിലുള്ള വിവരം തെറ്റാണ്, ബോട്ട് സർവീസുകൾ നടത്തുന്നുണ്ട്, യാത്രക്കാർക്ക് സ്വാഗതം’, ബോട്ട് ഉടമകൾ പറയുന്നു. ഏറെ നാളത്തെ അടച്ചിടലിനു ശേഷം അകലാപ്പുഴയിൽ ബോട്ട് സർവീസ് ആരംഭിച്ചതിനു പിന്നാലെയാണ് വീണ്ടും നിർത്തലാക്കുന്നു എന്ന തരത്തിലുള്ള വിവരങ്ങൾ വന്നത്.

‘തുറയൂർ തിക്കോടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഗോവിന്ദൻകെട്ട് റോഡ് ഉണ്ട്. ഈ ബോട്ട് ജെട്ടിയുടെ അവകാശത്തെ ചൊല്ലിയുള്ള ആശയക്കുഴപ്പമാണ് താത്കാലികമായി ബോട്ട് ജെട്ടി അടച്ചിടാൻ തീരുമാനിച്ചത്. തുറയൂർ പഞ്ചായത്ത് സെക്രട്ടറി സ്ഥലത്ത് ‘തുറയൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ പെട്ട അകലാപ്പുഴയിൽ അനധികൃതമായി ബോട്ട് സർവീസും ബോട്ട് ജെട്ടി നിർമ്മാണവും നിരോധിച്ചതായി’ ബാനർ കെട്ടുകയായിരുന്നു.  എന്നാൽ ഗോവിന്ദൻകെട്ടിൽ നിന്നുള്ള സർവീസ് നടത്താൻ മാത്രമേ പാടില്ലാത്തതായുള്ളുവെന്നും നടയ്ക്കലിൽ നിന്ന് സർവീസ് നടത്തുന്നുണ്ടെന്നും’ ബന്ധപ്പെട്ടവർ പറഞ്ഞു.

മൂന്ന് പഞ്ചായത്തിൽ ഉൾപ്പെട്ട സ്ഥലമാണ് അകലാപ്പുഴ. തെക്ക് മൂടാടി പഞ്ചായത്തും വടക്ക് തുറയൂർ പഞ്ചായത്തും പടിഞ്ഞാറ് തിക്കോടി പഞ്ചായത്തുമാണ് അകലാപ്പുഴയുടെ അതിരുകൾ. സി.ആർ. ഇസെഡ്. മാപ്പനുസരിച്ച് അകലാപ്പുഴയുടെ ഭൂരിഭാഗവും തുറയൂർ പഞ്ചായത്തിൻറ പരിധിയിലാണെന്നാണ് അവരുടെ അവകാശവാദം. തഹസിൽദാർ നാളെ യോഗം വിളിച്ചു കൂട്ടിയിട്ടുണ്ടെന്നും രേഖകൾ പരിശോധിച്ച്‌ ഒരു തീരുമാനമെടുക്കുമെന്നും തിക്കോടി വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

കഴിഞ്ഞമാസം അകലാപ്പുഴയിൽ തോണി അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. ഇതിനുശേഷം ഇവിടെ ഒരുമാസം ഉല്ലാസ ബോട്ട് യാത്ര നിർത്തിവെയ്ക്കുകയായിരുന്നു. ഒടുവിൽ അനധികൃതമായി സ്വകാര്യ വ്യക്തികൾ സ്ഥാപിച്ച് ബോട്ടു സർവ്വീസ് നടത്തിയിരുന്ന പതിനൊന്നോളം ബോട്ടുജെട്ടികൾ മാസങ്ങളോളം നീണ്ട നിയമ നടപടികൾക്കൊടുവിൽ ആണ് തിക്കോടി ഗ്രാമപ്പഞ്ചായത്ത് അധീനതയിൽ ആയത്. അകലാപ്പുഴ റോവിന്ദൻ കെട്ട്, നടയ്ക്കൽ തീരങ്ങളിൽ നിർമ്മിയ്ക്കപ്പെട്ട ബോട്ടുജെട്ടികൾ ആയവയുടെ നിർമ്മാതാക്കൾ ഗ്രാമപ്പഞ്ചായത്തിന്റെ നിയമപരമായ നിർദ്ദേശങ്ങൾക്കനുസരണമായി തിക്കോടി ഗ്രാമപ്പഞ്ചായത്തിന് കൈമാറുകയായിരുന്നു.