സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ആഗ്രഹമുണ്ടോ, അവസരങ്ങൾ ചുറ്റുമുണ്ട്; സഹായിക്കാൻ കൊയിലാണ്ടിയിലെ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും രജത ജൂബിലി ആഘോഷിക്കുന്ന കുടുംബശ്രീയും
കൊയിലാണ്ടി: കൊയിലാണ്ടിയിലെ യുവാക്കൾക്കും തൊഴിൽ അന്വേഷിക്കുന്നവർക്കും മാർഗ്ഗനിർദ്ദേശം നൽകി ശിൽപ്പശാല. കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിസിന്റെ 25 ആം വാർഷികത്തിന്റെ ഭാഗമായി ആണ് പ്രത്യേക പരിപാടി ഒരുക്കിയത്, ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കിയ സ്വയം തൊഴിൽ പദ്ധതികൾ ബോധവൽക്കരണ ശില്പശാല നഗര സഭ ചെയർപേഴ്സൺ ശ്രീമതി സുധ കിഴക്കെപാട്ട് ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ കെ സത്യൻ അധ്യക്ഷത വഹിച്ചു. കെ ഷിജു മാസ്റ്റർ (ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ )ഇന്ദിര ടീച്ചർ (വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ )അജിത് മാസ്റ്റർ (പൊതുമരാമത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ )നിജില പറവകൊടി (വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ) വിബിന k. K(സൗത്ത് സി. ഡി.എസ് ചെയർപേഴ്സൺ ) ഷീബ ടി. കെ (കുടുംബശ്രീ മെമ്പർ സെക്രട്ടറി ), എന്നിവർ ആശംസ അർപ്പിച്ചു.
ഷാജു ലോനപ്പൻ എം (എംപ്ലോയ്മെന്റ് ഓഫീസർ. കൊയിലാണ്ടി ) സുധീഷ് കുമാർ വി. കെ (വ്യവസായ വികസന ഓഫീസർ മേലടി ബ്ലോക്ക് ) ഗോപിനാഥൻ. കെ (സാമ്പത്തിക സാക്ഷരത കൗൺസിലർ )ഖാദർ (ഹോം ഷോപ്പ് സി.ഒ) എന്നിവർ യോഗത്തിൽ സംസാരിച്ചു. നോർത്ത് സിഡിഎസ് ചെയർപേഴ്സൺ ഇന്ദുലേഖ സ്വാഗതവും സുരേഷ് സി (ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ കൊയിലാണ്ടി)നന്ദിയും രേഖപെടുത്തി.