കീഴരിയൂര്‍ എളമ്പിലാട്ട് ക്ഷേത്രോത്സവം കൊടിയേറി; ഇത്തവണത്തെ ആഘോഷങ്ങള്‍ അറിയാം


കൊയിലാണ്ടി: കീഴരിയൂര്‍ എളമ്പിലാട്ട് പരദേവതാ ക്ഷേത്രോത്സവത്തിന് കൊടിയേറി. കാലത്ത് കളരിയില്‍ കൊടുക്ക നടന്നു. ക്ഷേത്രം മേല്‍ശാന്തി നീലിമന ഇല്ലത്ത് ചന്ദ്രകാന്തന്‍ എമ്പ്രാന്തിരി മുഖ്യകാര്‍മികത്വം വഹിച്ചു. ഉത്സവാഘോഷത്തിന്റെ ഭാഗമായി ആറ് ഏഴ് തീയതികളില്‍ ദീപാരാധനയും പ്രഭാഷണവും ഉണ്ടാവും.

ഫെബ്രുവരി എട്ടിനാണ് നട്ടത്തിറ. ഒമ്പതിന് ചെണ്ടമേളം, ഇളനീര്‍ക്കുലവരവ്, കുടവരവ്, കൊല്ലന്‍ വരവ്, പടിക്കല്‍ എഴുന്നള്ളിപ്പ്, നട്ടത്തിറ, ആന പിടിത്തം, ആശാരിക്കളി, പൂക്കലശംവരവ് എന്നിവയുണ്ടായിരിക്കും. പത്തിന് കരിയാത്തന്‍ത്തിറ, വെള്ളകെട്ട്, തേങ്ങയേറ്്, വലിയ തിറ, പൂക്കലശം, കരിങ്കലശം വരവുകള്‍, ഉപ്പും തണ്ടും വരവ്, വേട്ടുവക്കുറുപ്പിന്റെ വില്‍ക്കളി, മലക്കളി എന്നിവയും രാത്രി 8-ന് മലബാറിലെ പ്രശസ്ത വാദ്യകലാകാരന്മാര്‍ അണിനിരക്കുന്ന കുളിച്ചാറാട്ട് എഴുന്നള്ളത്ത്, പാണ്ടിമേളം, വെടിക്കെട്ട്, വാളകംകൂടല്‍ എന്നിവയുണ്ടാവും. 11-ന് കലശം, പുണ്യാഹം, ഉച്ചപൂജ എന്നിവ കഴിഞ്ഞ് നടയടയ്ക്കലോടെ ക്ഷേത്രോത്സവം സമാപിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.