പതിനൊന്നുവയസുകാരനെ മദ്രസയില്‍വെച്ച് പീഡിപ്പിച്ചു; മുക്കം മണാശ്ശേരിയില്‍ മദ്രസാ അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍


മുക്കം: മണാശ്ശേരിയില്‍ പോക്‌സോ കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. കാരശ്ശേരി സ്വദേശി കൊന്നാലത്ത് മുബഷീര്‍ ആണ് അറസ്റ്റിലായത്.

പതിനൊന്നു വയസുകാരനെ മദ്രസയില്‍ വെച്ച് പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ രക്ഷിതാക്കള്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് രക്ഷിതാക്കള്‍ മുക്കം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പീഡിപ്പിച്ച വിവരം പുറത്തുപറയാതിരിക്കാന്‍ മുബഷീര്‍ ഭീഷണിപ്പെടുത്തിയതായും കുട്ടി പറഞ്ഞു. കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുക്കം പൊലീസ് ചൊവ്വാഴ്ച രാത്രിയോടെയാണ് പ്രതിയെ വീട്ടില്‍ നിന്നും അറസ്റ്റു ചെയ്തത്.

മുക്കം എസ്.ഐ.ജിതേഷ്, എ.എസ്.ഐ ജോയി തോമസ്, എസ്.സി.പി.ഒമാരായ ഷറഫുദ്ദീന്‍, അബ്ദുല്‍ റഷീദ്, മുംതാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.