4 ജി ആയി ഉയർത്താൻ പുത്തൻ സിം കാർഡ്, അതിവേഗ ഇന്റർനെറ്റിനും പരിധിയില്ലാത്ത കോളുകൾക്കുമായി എഫ്.ടി.ടി.എച്ചും; കൊയിലാണ്ടിയിൽ ബി.എസ്.എൻ.എൽ മേള ഇന്ന് മുതൽ


കൊയിലാണ്ടി: കൊയിലാണ്ടിയിൽ ബി.എസ്.എൻ.എൽ മേളയ്ക്ക് ഇന്ന് ആരംഭം. അതിവേഗ ഇന്റർനെറ്റ് സേവനമായ എഫ്.ടി.ടി.എച്ച് കണക്ഷൻ, 4 ജി സിം കാർഡ് തുടങ്ങിയവ ദീപാവലിയുടെ പ്രത്യേക ഓഫറോടെ ഉപഭോക്താക്കൾക്ക് മേളയിൽ നിന്ന് സ്വന്തമാക്കാം. അതിവേഗ ഇന്റർനെറ്റ് ഡേറ്റയോടൊപ്പം പരിധിയില്ലാത്ത കോളുകളും എഫ്.ടി.ടി.എച്ച് കണക്ഷനുകളിൽ ലഭ്യമാണ്. 4 ജി ആയി ഉയർത്തുന്നതിന് സിം കാർഡ്, മറ്റു സേവനങ്ങളും ലഭ്യമാണ്.

ടെലഫോൺ എക്സ്ചേഞ്ചിന് സമീപമുള്ള ബി.എസ്.എൻ.എൽ കസ്റ്റമർ സർവ്വീസ് സെന്ററിൽ വച്ചാണ് മേള നടക്കുന്നത്. ഇന്ന് ആരംഭിക്കുന്ന മേള ഇരുപത്തിയൊമ്പതാം തീയതി അവസാനിക്കും. വരുമ്പോൾ ഒറിജിനൽ തിരിച്ചറിയൽ രേഖ കൂടി കയ്യിൽ കരുതണം.