ജില്ലയില്‍ ആശ്വാസം, കോവിഡ് കേസുകള്‍ മൂവായിരത്തില്‍ താഴെ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 2,891 പേര്‍ക്ക്, രോഗമുക്തി നേടിയവര്‍ 4,921 പേര്
കോഴിക്കോട്: ജില്ലയില്‍ കോവിഡ് കേസുകളേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍. 2,891 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 4,921 പേര് കൂടി രോഗമുക്തി നേടി.
സമ്പര്‍ക്കം വഴി 2,816 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 45 പേര്‍ക്കും സംസ്ഥാനത്തിന് പുറത്തു നിന്നു വന്ന 23 പേര്‍ക്കും ഏഴ് ആരോഗ്യ പരിചരണ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 11,302 പേരെ പരിശോധനക്ക് വിധേയരാക്കി.
നിലവില്‍ 29,105 ആളുകളാണ് കോവിഡ് ബാധിതരായി ഉള്ളത്. 39,740 ആളുകളാണ് ക്വാറന്റൈനിലുള്ളത്. 5,166 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ – 347
സ്വകാര്യ ആശുപത്രികള്‍ – 704
സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ -34
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 28
വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ – 25,094.