കുറുവങ്ങാട് ബൈക്കപകടം; പരിക്കേറ്റ കന്നൂർ സ്വദേശിയുടെ നില ഗുരുതരമായി തുടരുന്നു


കൊയിലാണ്ടി:   കുറുവങ്ങാട് റോഡരികില്‍ സംസാരിച്ചു നില്‍ക്കുന്നവര്‍ക്ക് നേരെ നിരത്തില്‍ നിന്ന് ബൈക്ക് നിയന്ത്രണംവിട്ട് പാഞ്ഞുവന്നുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്റെ നില ഗുരുതരമായി തുടരുന്നു. കൊയിലാണ്ടി കന്നൂര്‍ സ്വദേശി ബാലന്‍റെ മകന്‍ നിധീഷ്(38) ന്‍റെ ബൈക്കാണ് അപകടമുണ്ടാക്കിയത്.

ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ നടന്ന അപകടത്തില്‍ പരിക്കേറ്റ നാലുപേരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സാരമായി പരിക്കേറ്റ നിധീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബോധം തെളിയാത്തതുകൊണ്ട് സര്‍ജറിക്കൊരുങ്ങുകയാണെന്ന വിവരമാണ് ആശുപത്രിയില്‍ നിന്ന് ലഭിച്ചതെന്ന് നിധീഷിന്‍റെ സുഹൃത്ത് ജയനീഷ് കൊയിലാണ്ടി ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു.

കുറുവങ്ങാട് സ്വദേശികളായ മനോജ്, സജാദ്, സുനില്‍കുമാര്‍ എന്നിവര്‍ക്ക് നിസാരപരിക്കായതിനാല്‍ പ്രാഥമിക ചികിത്സ നല്‍കി ഒബ്സര്‍വേഷനില് വെച്ചശേഷം വിട്ടയച്ചു.