നടുവണ്ണൂര്‍ വ്യാപാര ഫെസ്റ്റ്; കോഴിക്കോട്ടെയും വയനാട്ടിലെയും വമ്പന്മാര് കൊമ്പുകോര്‍ത്ത വാശിയേറിയ വടം വലി മത്സരത്തില്‍ ഫൈറ്റേര്‍സ് കാഞ്ഞിരങ്ങാട് ജേതാക്കളായി
നടുവണ്ണൂര്‍: വ്യാപാര ഫെസ്റ്റിന്റെ ഭാഗമായി ഐ.അര്.ഇ അസോസിയേഷന്റെ നിയന്ത്രണത്തില്‍ നടുവണ്ണൂര്‍ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് വളണ്ടിയര്‍ ഗ്രൂപ്പ് വടം വലി മത്സരം സംഘടിപ്പിച്ചു. വയനാട് – കോഴിക്കോട് ജില്ലാതല വടംവലി മത്സരത്തില്‍ ഫെര്‍ഫക്ട് ബില്‍ഡേര്‍സ് സ്പോണ്സര് ചെയ്ത ഫൈറ്റേര്‍സ് കാഞ്ഞിരങ്ങാട്, വയനാട് വിജയിയായി.
ആവേശകരമായ മത്സരത്തില്‍ ജൂനിയര്‍ പാസ്കോ പെരിവില്ലി രണ്ടാം സ്ഥാനവും ഹായ് ഫ്രണ്ട്സ് കാലിക്കറ്റ് മൂന്നാം സ്ഥാനവും നാസ് കോളിയാടി, വയനാട് നാലാം സ്ഥാനവും കരസ്ഥമാക്കി. ബാലുശ്ശേരി സി.ഐ സുരേഷ് കുമാര്‍ എം.കെ പരിപാടി ഉദ്ഘാടനം ചെയ്തു. മയൂര തറുവൈ കുട്ടി അധ്യക്ഷനായി.
ഇന്നലെ വൈകുന്നേരം 5 മണിയ്ക്ക് നടന്ന വാശിയേറിയ മത്സരം കാണാന്‍ നിരവധി പേരാണ് എത്തിയത്. മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ടീമിന് മക്കാരി ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് സ്പോണ്സര് ചെയ്ത 10001 രൂപയും ട്രോഫിയും രണ്ടാം സ്ഥാനം നേടിയ ടീമിന് പിക്സല്‍ മീഡിയ സ്പോണ്സര് ചെയ്ത 8001 രൂപയും ട്രോഫിയും മൂന്നാം സ്ഥാനം നേടിയ ടീമിന് വേദിക വെഡ്ഡിങ് സെന്റര്‍ നല്കിയ 6001 രൂപയും ട്രോഫിയും കൈമാറി.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി ദാമോദരന്‍, ബ്ലോക്ക് മെമ്പര്‍ എം.കെ ജലീല്‍, സജ്ന അക്സര്‍, ചന്ദ്രന് വിക്ടറി, ഷബീര്‍ നിടുങ്ങണ്ടി, ഇ.അച്ചുതന്, എന്‍ ആലി, കെ.രാജീവന്, എം.കെ പരീദ്, ആനന്ദന് പി, ഫസ്ലു സന, സുമേഷ്, ഫവാസ്, സി.സത്യപാലന്, രാജന് പഷ്ണമ്പലം, ബൈജു പി.ജി എന്നിവര്‍ സംസാരിച്ചു.
മറ്റു സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ ടീമുകള്‍
5 – നാഷണല്‍ പുത്തന്‍കുന്ന്, വയനാട്
6-തപസ്യ മുള്ളന്‍കുന്ന്
7 -ഗജപുത്ര കല്പൂര്
8 -വിസ്മയ പനവല്ലി, വയനാട്
9 – ജൂനിയര്‍ സ്ട്രൈക്കേഴ്സ് പയ്യൂളി
10-അവാന വെള്ളച്ചിമൂല, വയനാട്
11-ചെന്താര പറമ്പത്ത്-A
12-കേരളീയം മടവൂര്‍
13 -സാസ് കരിമ്മം, വയനാട്
14-റെഡ് സ്റ്റാര്‍ ഈരൂട്
15-ബോയ്സ് ഓഫ് കമ്മട്ടിപാടം
16-ബ്രദേഴ്സ് കക്കറമുക്ക്
17 -മിന്നല്‍ സെവന്‍സ് കാലിക്കറ്റ്
18-സെവന്‍സ് എരമംഗലം
19-യങ് സ്റ്റാര്‍ കാവുംപൊയില്‍
20-സമദര്‍ശി അരൂര്‍
21-ബ്രദേര്‍സ് കുപ്പുകട, പശുക്കടവ്
22-ചെന്താര കാക്കൂര്‍
23-സംഘമിത്ര പന്തീര്‍പാടം
24-യുവ മാവൂര്‍
25-ന്യൂ സ്റ്റാര്‍ പൂവത്താംകുന്ന്
26-ചെന്താര പറമ്പത്ത്-B
27-ഉദയ കൊയക്കാട്
28-47 റെഡ് ഫോഴ്സ് മൂലാട് -B
29-NN കക്കാട്
30-ജനചേതന ഉള്ളിയേരി
31-അവഞ്ചേഴ്സ് ഈസ്റ്റ് പേരാമ്പ്ര
32-സമന്വയ മൊടക്കല്ലൂര്‍
33-ധ്വനി മന്ദങ്കാവ്
34-പുലരി മന്ദങ്കാവ് (ow)
വീഡിയോ കാണാം
summary: kozhikode wayanad district level tug-of war competition was organized as part of naduvannur trades fest