കേരള ഫയർ സർവീസ് അസ്സോസിയേഷന്റെ കൊയിലാണ്ടി യൂണിറ്റിന് പുതിയ ഭാരവാഹികള്‍


കൊയിലാണ്ടി: കേരള ഫയർ സർവീസ് അസ്സോസിയേഷന്റെ കൊയിലാണ്ടി യൂണിറ്റ് സമ്മേളനം ശനിയാഴ്ച നടന്നു. യൂണിറ്റ് പ്രസിഡണ്ട് സിജിത്ത്.സി പതാക ഉയർത്തി തുടങ്ങിയ സമ്മേളനം സംസ്ഥാന കമ്മിറ്റി ട്രഷറർ പ്രണവ് ഉദ്ഘാടനം ചെയ്തു. സിജിത്. സി അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഷിജു.ടി.പി സ്വാഗതം പറഞ്ഞു. മേഖല പ്രസിഡണ്ട് ധനേഷ്,വൈസ് പ്രസിഡണ്ട് നിഖിൽ മല്ലശ്ശേരി എന്നിവർ സന്നിഹിതരായിരുന്നു.

ഷിജു. ടി.പി. യൂണിറ്റ് റിപ്പോർട്ടും ട്രഷറര്‍ നിധിപ്രസാദ്‌. ഇ.എം വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

റിട്ടേണിങ്ങ് ഓഫീസർ പ്രദീപിന്‍റെ നേതൃത്വത്തില്‍ യൂണിറ്റിന്‍റെ പുതിയ ഭാരവാഹികളായി കൺവീനർ സ്ഥാനത്തേയ്ക്ക് അനൂപ് ,ട്രഷററായി അരുൺ.എസ്. പ്രസിഡന്‍റായി സിജിത്.സി എന്നിവരെ തിരഞ്ഞെടുത്തു.

മേഖല കമ്മിറ്റിയിലേക്ക് ഷിജു.ടി.പി, സിജിത് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. സ്റ്റേഷൻ ഓഫീസർ ആനന്ദൻ സി.പി, അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രമോദ്. പി.കെ എന്നിവർ സമ്മേളനത്തിന് ആശംസകൾ അറിയിച്ചു