കൊയിലാണ്ടി സിൽക്ക് ബസാറിനടുത്ത് യുവാവ് ട്രെയിൻ തട്ടി മരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി: കൊയിലാണ്ടി സിൽക്ക് ബസാറിനടുത്ത് യുവാവ് ട്രെയിൻ തട്ടി മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെയാണ് സംഭവം.

കണ്ണൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ട്രെയിൻ ആണ് തട്ടിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. വിവരം അറിഞ്ഞ ഉടനെ തന്നെ പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തി.

പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.


Breaking News: സിൽക്ക് ബസാറിൽ ട്രെയിനിടിച്ചു മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു; മരിച്ചത് പാലക്കുളം സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ; വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


.

Summary:A young man died in a train accident in Koyilandy