തൊഴിലുറപ്പ് പദ്ധതി തകർക്കരുതേ എന്ന ആവശ്യവുമായി അവർ ഒപ്പിട്ടു; കേന്ദ്ര സർക്കാർ നയത്തിനെതിരെ തിക്കോടിയിൽ മേലടിയിൽ ശക്തമായ പ്രതിഷേധം


കൊയിലാണ്ടി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി തിക്കോടി. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അദ്ധ്യക്ഷത വഹിച്ചു പ്രവർത്തി ദിനങ്ങൾ കുറയ്ക്കുന്നതുൾപ്പെടെയുള്ള. ഈ നയങ്ങൾക്കെതിരെ തൊഴിലാളികൾ എല്ലാവരും ചേർന്ന് ഒപ്പിട്ടു നൽകി. എം.ജി.എൻ.ആർ.ജി.എസ് യൂണിയൻ സെക്രട്ടറി ഷാഹിദ ഒപ്പുശേഖരണം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടിക്ക് കൈമാറി.

പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേർസൺ പ്രനില സത്യൻ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ആർ.വിശ്വൻ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേർസൺ ഷക്കീല, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റംല പി.വി, മെമ്പർമാരായ അബ്ദുൾ മജീദ്, വിനു കാരോളി വിവിധ രാഷ്ട്രീയ പാർട്ടികൾക്കു വേണ്ടി ബിജു കളത്തിൽ, ഇ ശശി, പി.ടി രമേശൻ, മജീദ് മന്നത്ത് എന്നിവർ അഭിവാദ്യമർപ്പിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ സന്തോഷ് തിക്കോടി സ്വാഗതം പറഞ്ഞു.

[,mid3]

ഗ്രാമീണ മേഖലയില്‍  അവിദഗ്ദ്ധ കായികാധ്വാനത്തിന് തയ്യാറുള്ള ഓരോ കുടുംബത്തിനും ഒരു സാമ്പത്തിക വര്‍ഷം പരമാവധി 100 ദിവസത്തെ തൊഴില്‍ ആവശ്യാധിഷ്ഠിതമായി നല്‍കുന്നതിന് ലക്ഷ്യമിട്ടിട്ടുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ വലിയ മുന്നേറ്റമാണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ ഉണ്ടായത്, ഗ്രാമീണ അടിസ്ഥാന വികസനത്തിലും കൃഷിയിലുമെല്ലാം അത് ഗുണപരമായ ഫലവുമുണ്ടാക്കിയിരുന്നു.