വിയ്യൂര്‍ വിഷ്ണുക്ഷേത്രത്തില്‍ ഫെബ്രുവരി നാലിന് കൊടിയേറ്റം
കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണുക്ഷേത്രത്തില്‍ ഫെബ്രുവരി നാലിന് ഉത്സവത്തിന് കൊടിയേറും. അന്നേദിവസം കലവറ നിറയ്ക്കല്‍, തിരുവാതിരക്കളി എന്നിവയുണ്ടായിരിക്കും.
രണ്ടാംദിനമായ അഞ്ചിന് സ്വാമിനി ശിവാനന്ദപുരിയുടെ പ്രഭാഷണം, തായമ്പക എന്നിവയും ആറിന് മുചുകുന്ന് പത്മനാഭന്റെ ഓട്ടന്‍തുള്ളലും ഏഴിന് പ്രശാന്ത് നരയംകുളത്തിന്റെ പ്രഭാഷണവുമുണ്ടായിരിക്കും. എട്ടിന് സനന്ത് രാജുവും റിജില്‍ കാഞ്ഞിലശ്ശേരിയും ചേര്‍ന്ന് നടത്തുന്ന തായമ്പക കാണാം.
ഒന്‍പതിന് ഉത്സവബലി, പൊതുജന വിയ്യൂരപ്പന്‍ കാഴ്ചവരവ്, ഊരുചുറ്റല്‍. പത്തിന് കുടവരവ്, നിവേദ്യംവരവ്, പള്ളിവേട്ട. 11-ന് ആറാട്ട് എഴുന്നള്ളത്ത്, കുളിച്ചാറാട്ട് എന്നിവയോടെ ഉത്സവം സമാപിക്കും.