Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താ താരത്തില്‍ ഇതുവരെ വോട്ട് രേഖപ്പെടുത്തിയത് 6499 പേര്; ടി.ടി.ഇസ്മായില്‍, കൊല്ലം ഷാഫി, ഡോ. സന്ധ്യ കുറുപ്പ് എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍
കൊയിലാണ്ടി: Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയും കൊയിലാണ്ടി ന്യൂസ് ഡോട് കോമും അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാര്‍ത്താ താരം പരിപാടിയില്‍ ഇതുവരെ ആകെ രേഖപ്പെടുത്തിയത് 6499 വോട്ടുകള്‍. ഇന്ന് വൈകീട്ട് എട്ട് മണി രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണമാണ് ഇത്. വോട്ടിങ് ഇപ്പോഴും പുരോഗമിക്കുകയാണ്.
വായനക്കാരുടെ വോട്ടിങ്ങില്‍ നിലവില്‍ മുന്നിലുള്ള മൂന്ന് പേര് ടി.ടി.ഇസ്മായില്‍, ഷാഫി കൊല്ലം, ഡോ. സന്ധ്യ കുറുപ്പ് എന്നിവരാണ്. കെ-റെയില്‍ വിരുദ്ധ സമര സമിതി ചെയര്‍മാനാണ് ടി.ടി.ഇസ്മായില്‍. കൊയിലാണ്ടിയുടെ പ്രിയ ഗായകനും പാട്ടെഴുത്തുകാരനുമായ ഷാഫി കൊല്ലത്തിനെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട കാര്യമില്ല. കോവിഡിന്റെ ആദ്യ തരംഗങ്ങളുടെ സമയത്ത് കൊയിലാണ്ടിയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നില്‍ നിന്നു നയിച്ച നോഡല്‍ ഓഫീസറായിരുന്നു ഡോ. സന്ധ്യ കുറുപ്പ്.
ടി.ടി.ഇസ്മായിലിന് ഇതുവരെ 2490 വോട്ടുകളാണ് ലഭിച്ചത്. ഷാഫി കൊല്ലത്തിന് 968 വോട്ടുകളും ഡോ. സന്ധ്യയ്ക്ക് 478 വോട്ടുകളാണ് ഇന്ന് വൈകീട്ട് എട്ട് മണി വരെ ലഭിച്ചത്. വോട്ടിങ് ആരംഭിച്ച ദിവസത്തെയും ജനുവരി 26, 27 ദിവസങ്ങളിലെയും വോട്ടുകള്‍ക്കൊപ്പം നിലവില്‍ ലഭിച്ചിരിക്കുന്ന വോട്ടുകള്‍ കൂടി ചേര്‍ത്തുള്ള ആകെ വോട്ടുകളുടെ എണ്ണമാണ് ഇത്.
കൊയിലാണ്ടി സി.ഐ എന്‍.സുനില്‍ കുമാറിന് ഇതുവരെ 460 വോട്ടുകളാണ് ലഭിച്ചത്. എം.എല്‍.എ കാനത്തില്‍ ജമീലയ്ക്ക് നിലവില്‍ 407 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. കൊയിലാണ്ടിയുടെ യുവ ക്രിക്കറ്റ് താരം രോഹന് എസ്. കുന്നുമ്മലിന് ഇതുവരെ 337 വോട്ടുകള്‍ ലഭിച്ചു.
പതിനാല് പേരടങ്ങിയ പ്രാഥമിക പട്ടികയാണ് വോട്ടിങ്ങിനായി വായനക്കാര്‍ക്ക് മുമ്പിലെത്തിയത്. കൊയിലാണ്ടിക്കാര്‍ക്ക് സുപരിചിതരായ ഇവരില്‍ നിന്ന് ആദ്യഘട്ട വോട്ടിങ്ങിലൂടെ തെരഞ്ഞെടുക്കുന്ന നാല് പേരെ ഉള്‍പ്പെടുത്തി രണ്ടാം ഘട്ട വോട്ടിങ് നടത്തും. ഫെബ്രുവരി 10 വരെയാണ് ആദ്യ ഘട്ട വോട്ടിങ്.
പട്ടികയില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്ക് ഇതുവരെ ലഭിച്ച വോട്ടുകള്‍ താഴെ കാണാം:
ഇതുവരെ വോട്ട് ചെയ്തില്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഉടന്‍ വോട്ട് രേഖപ്പെടുത്തൂ.