ലൈസന്‍സ് ഇല്ല, സ്റ്റോക്ക് ബോര്‍ഡ് ഇല്ല, വിലവിവരപ്പട്ടിക ഇല്ല; കൊയിലാണ്ടിയില്‍ ഓണം സ്പെഷ്യല്‍ സ്ക്വാഡിന്റെ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി, രണ്ട് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്
കൊയിലാണ്ടി: ഓണത്തോടനുബന്ധിച്ച് കൊയിലാണ്ടിയിലെ പൊതുവിപണിയില്‍ അധികൃതര്‍ പരിശോധന നടത്തി. ഓണം സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ വ്യത്യസ്ത ക്രമക്കേടുകള്‍ കണ്ടെത്തി.
ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഇല്ലാതെ കച്ചവടം നടത്തിയ രണ്ട് കടകള്‍ക്ക് നോട്ടീസ് നല്കി. പല കടകളിലും സ്റ്റോക്ക് ബോര്‍ഡും വിലവിവരപ്പട്ടികയും പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നും പരിശോധനയില്‍ കണ്ടെത്തി. ഇവ പ്രദര്‍ശിപ്പിക്കണമെന്ന് വ്യാപാരികള്‍ക്ക് അധികൃതര്‍ കര്‍ശനമായ നിര്‍ദ്ദേശം നല്കി.
കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ ചന്ദ്രന് കുഞ്ഞിപ്പറമ്പിന്റെ നേതൃത്വത്തില്‍ ലീഗല്‍ മെട്രോളജി വകുപ്പിലെയും ഭക്ഷ്യസുരക്ഷാ വകുപ്പിലെയും ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ മാധ്യമങ്ങളെ അറിയിച്ചു.
പരിശോധനയ്ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിലെ വിജി വിത്സന്, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരായ വി.വി.ഷിബു, കെ.സുരേഷ്, കെ.കെ.ബിജു, കെ.ഷംജിത്ത്, പി.കെ.അബ്ദുള്‍ നാസര്‍, ജ്യോതി ബസു തുടങ്ങിയവര്‍ പങ്കെടുത്തു.