സ്വർണ്ണാഭരണത്തിന് പകരം മുക്കുപണ്ടംവെച്ചു; ജ്വല്ലറിയിൽ നിന്ന് സ്വർണ്ണം മോഷ്ടിച്ച കേസിൽ കൂത്താളി സ്വദേശിനി ഉൾപ്പെടെ രണ്ട് യുവതികൾ അറസ്റ്റിൽ


പേരാമ്പ്ര: ജ്വല്ലറിയിൽ മുക്കുപണ്ടംവെച്ച് സ്വർണ്ണാഭരണം മോഷ്ടിച്ച കേസിൽ കൂത്താളി സ്വദേശിനി ഉൾപ്പെടെ രണ്ട് യുവതികൾ അറസ്റ്റിൽ. മുന്‍ ജീവനക്കാരി കൂത്താളി ചാത്തങ്കോട്ട് വിസ്മയ (21), ജീവനക്കാരിയായ നടക്കാവ് പുതിയേടത്ത് ശ്രീലക്ഷ്മി (25) എന്നിവരാണ് അറസ്റ്റിലായത്.

ജ്വല്ലറിയിൽ നിന്ന് മാലയും ബ്രേസ്ലേറ്റും മോഷ്ടിച്ച ശേഷം ഇവയ്ക്ക് പകരം മുക്കുപണ്ടം വെക്കുകയായിരുന്നു. സി.സി.ടി.വി.യിലെ ദൃശ്യം തെളിവായി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉടമ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം നഷ്ടമായ കാര്യം അറിഞ്ഞത്. അഞ്ച് മാലയും മൂന്ന് ബ്രേസ് ലെറ്റുമാണ് നഷ്ടമായത്. ഇവക്ക് പകരം മുക്ക് പണ്ടം തിരികെ വെക്കുകയായിരുന്നു. ആ​ഗസ്റ്റ് 19-നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പോലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ഉടമ നൽകിയ പാരതിയിലാണ് പേരാമ്പ്ര പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ജ്വല്ലറിയിൽ നിന്ന് മോഷ്ടിച്ച സ്വർണ്ണം ജ്വല്ലറിയിലെ മുൻജീവനക്കാരി ആയിരുന്ന വിസ്മയക്ക് കൈമാറിയെന്നാണ് ശ്രീലക്ഷ്മിയുടെ മൊഴി. പേരാമ്പ്ര മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു.

[MID4]

Summary: including a native of Koothali two young women have been arrested in the case of stealing gold from a jewellery