കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ, മൂന്ന് മാസത്തിനിടെ പൊലിഞ്ഞത് മൂന്ന് ജീവനുകൾ; ഡ്രെെവർക്കെതിരെ പോലീസ് ചുമത്തുന്നത് നിസാര വകുപ്പുകളെന്ന് ആരോപണം


ഉ​ള്ള്യേ​രി: ജീവനും കയ്യിൽ പിടിച്ചാണ് കുറ്റ്യാടി കോഴിക്കോട് റൂട്ടിലുള്ള ഇരുചക്ര വാഹനങ്ങളിലുള്ളവർ യാത്ര ചെയ്യുന്നത്. സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലാണ് ഇതിന് കാരണം. ഈ റൂട്ടിൽ മൂന്ന് മാസത്തിനിടെയുണ്ടായ വാഹനാപകടങ്ങളിൽ പൊലിഞ്ഞത് മൂന്ന് ജീവനുകളാണ്. ജൂൺ 26-ന് കൽപ്പത്തൂർ സ്വദേശി ബാലകൃഷ്ണനാണ് ഏറ്റവുമൊടുവിൽ മരിച്ചത്. റൂ​ട്ടിലെ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ലി​നെ തുടർന്ന് നി​ര​വ​ധി ജീ​വ​നു​ക​ള്‍ നഷ്ടമാവുമ്പോഴും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ലെന്ന് ആരോപണമുണ്ട്. അപകടത്തിനിടയാക്കുന്ന വാഹന ഡ്രെെവർക്കെതിരെ പോലീസ് ചുമത്തുന്നത് നിസാര വകുപ്പുകളാണെന്ന ആക്ഷേപമുണ്ട്.

തിങ്കളാഴ്ച രാവിലെ ഉ​ള്ള്യേ​രി ബ​സ് സ്റ്റാ​ന്റ​ഡി​ന് മു​ന്നി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​ഞ്ച​രി​ച്ച ബൈ​ക്കി​ല്‍ കു​റ്റ്യാ​ടി​യി​ല്‍ നി​ന്നും വ​ന്ന സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച്‌ ര​ണ്ടു​പേ​ര്‍​ക്ക് പരിക്കുപറ്റിയിരുന്നു. അശ്രദ്ധമായി ബസ് സ്റ്റാൻഡിലേക്ക് കയറ്റിയതാണ് അപകടത്തിനിടയാക്കിയതെന്ന് ആരോപണമുയർന്നിരുന്നു. എ.ഡിറ്റ് എഞ്ചിനിയറിം​ഗ് കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപെട്ടത്.

ആദ്യത്തെ അപകടത്തിന്റെ ആശങ്കയൊഴിയുന്നതിനുമുമ്പാണ് വൈകീട്ട് ഏഴുമണിയോടെ ഉള്ളിയേരി യു.പി. സ്കൂളിനടുത്ത് രണ്ടാമത്തെ അപകടമുണ്ടായത്. അച്ഛൻ മരിക്കുകയും മകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തെ​രു​വ​ത്ത് ക​ട​വി​ന് സ​മീ​പമുണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത് മ​ക​ള്‍​ക്കൊ​പ്പം സ്‌​കൂ​ട്ട​റി​ല്‍ വീ​ട്ടി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന കൽപ്പത്തൂർ സ്വദേശി. ക​ല്പ​ത്തൂ​ര്‍ ക​ള​രി​ക്ക​ണ്ടി മു​ക്ക് കീ​ര്‍​ത്ത​ന​ത്തി​ല്‍ ബാ​ല​കൃ​ഷ്‌​ണ​നാ​ണ് (56) മ​രി​ച്ച​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ന​ഴ്‌​സാ​യി ജോലി ചെയ്തിരുന്ന മ​ക​ളെ ജോ​ലി ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു പോ​വും വ​ഴി​യാ​ണ് ഇ​ദ്ദേ​ഹം അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. അപകടത്തില്‍ പരിക്കുപറ്റിയ മ​ക​ള്‍ ചി​കി​ത്സ​യി​ലാ​ണ്.

രാവിലെത്തെ അപകടം വരുത്തിയ ബസ്ഡ്രൈവർക്ക് ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് പോലീസ് ചുമത്തിയത്. എന്നാൽ, വൈകീട്ടുണ്ടായ അപകടത്തിൽ ബസ്ഡ്രൈവറുടെ പേരിൽ ജാമ്യമില്ലാവകുപ്പുകൾ ചേർത്ത് കേസെടുത്തു. ഇതിനുമുമ്പും അപകടമുണ്ടായിട്ടുണ്ട്.

ക​ഴി​ഞ്ഞ മാ​സം ഇവിടെ നടന്ന അ​പ​ക​ട​ത്തി​ല്‍ ബൈ​ക്ക് യാ​ത്രി​ക​നാ​യി​രു​ന്ന കാ​വും​ത​റ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫാ​മി​സ് (22) മ​രി​ച്ചി​രു​ന്നു. മേ​യ് 13 നു ​അ​ത്തോ​ളി റൂ​ട്ടി​ല്‍ പു​റ​ക്കാ​ട്ടി​രി പാ​ല​ത്തി​നു സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ബാ​ലു​ശ്ശേ​രി സ്വ​ദേ​ശി​യാ​യ ബി​രു​ദ വി​ദ്യാ​ര്‍​ഥി പി.​കെ. അ​ശ്വ​ന്താണ് മ​രി​ച്ച​ത്. ജൂലായ് 19-ന് കൂട്ടാലിട റോഡ്‌ ജംഗ്‌ഷനിൽ ആംബുലൻസ് ഓട്ടോയിലിടിച്ച് ഓട്ടോഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ജൂലായ് പത്തിന് കരുവണ്ണൂരിൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ മരത്തിലിടിച്ച് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റിരുന്നു.

കുറ്റ്യാടി-കോഴിക്കോട് റൂട്ടിൽ വാഹനാപകടം ഇപ്പോൾ സ്ഥിരം സംഭവമാവുകയാണ്. അശ്രദ്ധമായ ഡ്രെെവിം​ഗും സ്വകാര്യബസുകളുടെ മരണപ്പാച്ചിലാണ് അപകടങ്ങൾക്ക് പ്രധാനമായും കാരണമാകുന്നതെന്നാണ് ആക്ഷേപം. ഇതിനെതിരെ അധീകൃതർ ശക്തമായ നടപടികൾ സ്വീകരിക്കാത്തതും അപകടങ്ങൾ വർദ്ധിക്കുന്നതിന് കാരണമാകുന്നു.

സ്വകാര്യ ബസുകളുടെ സമയമൊപ്പിക്കാനുള്ള ഓട്ടപ്പാച്ചിലിനിടയിൽ പൊലിഞ്ഞ് പോകുന്നത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളുെ പ്രതീക്ഷകളുമാണ്. അപകടങ്ങളും മരണങ്ങളും വർധിക്കുന്നതിൽ ആശങ്കയിലാണ് നാട്ടുകാർ.

Summary: Three people lose their life in Kutiyadi-Kozhikode Route. High Speed Driving of Private bus is the main reason of accident.