ആളിപ്പടര്‍ന്ന് തീ; നടുവണ്ണൂര്‍ ടൗണില്‍ ചായക്കട കത്തിനശിക്കാനിടയായ തീപ്പടരുന്നതിന്റെ ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിന്


നടുവണ്ണൂര്‍: നടുവണ്ണൂര്‍ ടൗണില്‍ എല്‍.പി.ജി സിലിണ്ടര്‍ ലീക്കായതിനെ തുടര്‍ന്ന് തീ പടര്‍ന്ന് വെള്ളക്കാന്‍കണ്ടി ഗോപാലന്റെ ചായക്കട കത്തിനശിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിലൂടെ കാണാം.

കുറ്റ്യാടി കോഴിക്കോട് റോഡില്‍ ടൗണിന്റെ മദ്ധ്യഭാഗത്ത് ഓട്ടോ സ്റ്റാന്റിന്റെ സമീപത്തെ ചായക്കടയിലാണ് തീപിടുത്തമുണ്ടായത്. കട പൂര്‍ണ്ണമായും കത്തിനശിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്.

സ്റ്റേഷന്‍ ഓഫീസര്‍ സി.പി. ഗിരീഷിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് സംഭവസ്ഥലത്തെത്തിയാണ് തീ അണച്ചത്.

]