പൊന്നു വിളയുമി പാടങ്ങളില്‍; രണ്ടര പതിറ്റാണ്ടിനു ശേഷം പുറക്കാട് നടയകം വയലില്‍ നെല്‍കൃഷിക്ക് ആരംഭം
തിക്കോടി: രണ്ടര പതിറ്റാണ്ടിനു ശേഷം പുറക്കാട് നടയകം വയലില്‍ നെല്‍കൃഷിക്ക് ആരംഭം.
തിക്കോടി ഗ്രാമപഞ്ചായത്തും, പുറക്കാട് നടയകം പാടശേഖര സമിതിയും കേരള സംസ്ഥാന കൃഷി വകുപ്പുമായി യോജിച്ചു തിക്കോടി പഞ്ചായത്തിലെ വയലുകളിൽ നെൽകൃഷി ആരംഭിച്ചത്.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ ശശി ഞാറു നട്ടു കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജമീല സമദ് അധ്യക്ഷത വഹിച്ചു.
ഉമ എന്ന പേരുള്ള നെൽവിത്താണ് ഇത്തവണ കൃഷിക്കായി ഉപയോഗിച്ചത്. നൂതന യന്ത്രങ്ങൾ ഉപയോഗിച്ചാണ് കൃഷി. കേരള സംസ്ഥാന കാർഷിക യന്ത്രവൽക്കരണ മിഷന്റെ നൂതന യന്ത്രങ്ങളും, പരിശീലനം സിദ്ധിച്ച കർമ്മ സേനയും സൂപ്പർവൈസ് ചെയ്യാൻ ഒരു എഞ്ചിനിയരുടെ സേവനവും മിഷൻ സി ഇ ഒ ഡോ ജയകുമാർ ഇവിടുത്തേക്കായി ഒരുക്കിയിട്ടുണ്ട്.
നിലമൊരുക്കലിനും വരമ്പുകൾ നിർമിക്കാനും തിക്കോടി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളും അണിനിരന്ന് കൃഷി ഒരാഘോഷമാക്കിയിരിക്കുകയാണ്. വരും വർഷമാകുമ്പോഴേക്കും നടയകം വയലുകൾ പൂർണമായും തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് പാടശേഖരസമിതിയും,തിക്കോടി പഞ്ചായത്തും.
ഞാറു നടീൽ ചടങ്ങിൽ ദുൽഖിഫിൽ, സുരേഷ് ചങ്ങാടത്ത്, പ്രനില സത്യൻ, കെപി ഷക്കീല, കോടലൂർ രാജീവൻ, മെമ്പർ, അബ്ദുള്ളകുട്ടി എൻ എം ടി, ദിബിഷ എം, സന്തോഷ് തിക്കോടി, വികെ അബ്ദുൽ മജീദ്, കളത്തിൽ ബിജു, എം കെ വാസുമാസ്റ്റർ, ഡോണ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ശ്രീജിത് ബിജു നന്ദി പറഞ്ഞു.[
[vote]