കൊല്ലം റെയിൽവേ ​ഗേറ്റിന് സമീപത്ത് വച്ച് മേപ്പയ്യൂർ സ്വദേശിയുടെ പണവും രേഖകളുമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി


Advertisement

കൊയിലാണ്ടി: കൊല്ലം റെയിൽവേ ​ഗേറ്റിന് സമീപത്ത് വച്ച് മേപ്പയ്യൂർ സ്വദേശിയുടെ പണവും രേഖകളുമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി. മേപ്പയ്യൂരിലെ നിസാം ബീവിയുടെ പേഴ്സാണ് നഷ്ടപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം.

Advertisement

സുഹൃത്തിനൊപ്പം കൊയിലാണ്ടിയിലെ സ്ഥാപനത്തിൽ സാധനങ്ങൾ വാങ്ങാനായി എത്തിയതായിരുന്നു നിസാം. ഇതിനിടയിലാണ് പേഴ്സ് നഷ്ടമായത്. പേഴ്സിൽ രണ്ട് എ.ടി.എം കാർഡ്, ആധാർ, ലെെസൻസ്, 14000 രൂപ എന്നിവയാണ് ഉണ്ടായിരുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ നമ്പറുകളിൽ ബന്ധപ്പെടുക: 9846755591, 89438 80404.

Advertisement
Advertisement

Summary: