മംഗലാപുരത്ത് വാഹന അപകടം, കൂരാച്ചുണ്ട് സ്വദേശി മരിച്ചു; മകളെ പരിക്കുകളോടെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു


കൂരാച്ചുണ്ട്: മംഗലാപുരത്ത് വെച്ചുണ്ടായ കാറപകടത്തില്‍ കൂരാച്ചുണ്ട് സ്വദേശി (കുറ്റിപ്പറിച്ചാല്‍, ജോസ് ജോര്‍ജ്) ജോസൂട്ടി മരിച്ചു. നാല്‍പ്പത്തേഴ് വയസ്സായിരുന്നു. കോയിപറമ്പ് മുട്ടത്തില്‍ പുത്തന്‍പുരയില്‍ പരേതനായ ജോര്‍ജ് – മേരി ദമ്പതികളുടെ മകനാണ്. മകള്‍ അനുവിനെ പരിക്കുളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകുന്നേരം മംഗലാപുരത്ത് വെച്ചാണ് ജോസൂട്ടിയും മകളും കാറപകടത്തില്‍പെട്ടത്. ഇവരെ രണ്ടുപേരെയും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇയാള്‍ അവിടെ വെച്ച് മരണപ്പെടുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന മകള്‍ അനു (17) വിന് സാരമയ പരുക്കുകളാണുള്ളത്.

ഭാര്യ: സിന്ധു കൊല്ലംകുന്നേല്‍ ( കൂരാച്ചുണ്ട് ) കുടുബാഗം. മക്കള്‍: അനുമോള്‍, ജോര്‍ജ്. ശവസംസ്‌കാരം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറൊന ദേവാലയ സെമിത്തേരിയില്‍.