ബയോളജി സയന്‍സില്‍ 100%; 37 പേര്‍ക്ക് മുഴുവന്‍ എപ്ലസ്; പ്ലസ്ടുവില്‍ മികച്ച വിജയവുമായി പയ്യോളി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍


പയ്യോളി: ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 91% വിജയവുമായി പയ്യോളി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. ബയോളജി സയന്‍സില്‍ നൂറ് ശതമാനം കൈവരിക്കുകയും ചെയ്തു.

കമ്പ്യൂട്ടര്‍ സയന്‍സില്‍ 85 ശതമാനവും ഹ്യൂമാനിറ്റീസില്‍ 86.6 ശതമാനവും കൊമേഴ്‌സില്‍ 96.6 ശതമാനവുമാണ് വിജയം. ഹയര്‍ സെക്കണ്ടറിയില്‍ 37 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടി. ബയോളജി സയന്‍സില്‍ 17 പേരും കമ്പ്യൂട്ടര്‍ സയന്‍സില്‍ ഏഴുപേരും, ഹ്യൂമാനിറ്റീസ് ഒമ്പതും കൊമേഴ്‌സില്‍ നാലും പേര്‍ ഫുള്‍ എ പ്ലസ് കരസ്ഥമാക്കി.

രാവിലെ പതിനൊന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഹയര്‍ സെക്കണ്ടറി ഫലം പ്രഖ്യാപിച്ചത്. ആകെ 2028 സ്‌കൂളുകളിലായി 3,61,901 പേര്‍ പരീക്ഷ എഴുതിയതില്‍ 3,02,865 പേര്‍ ഉന്നത വിയം നേടി. 83.87 ആമ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വര്‍ഷം 87.94ആയിരുന്നു വിജയശതമാനം.

സര്‍ക്കാര്‍ സ്‌കൂളില്‍ 81.72% വും എയ്ഡഡ് സ്‌കൂളില്‍ 86.02% വും അണ്‍ എയ്ഡ്ഡ് സ്‌കൂളില്‍ 81.12% വും ടെക്‌നിക്കല്‍ സ്‌കൂളില്‍ 68.71% വും ആണ് വിജയം. ഏറ്റവും കൂടുതല്‍ വിജയശതമാനം കോഴിക്കോട് (87.79%) ജില്ലയിലാണ്. വിജയശതമാനം കുറഞ്ഞ ജില്ല വയനാടാണ് (75.07%). 78 സ്‌കൂളുകളാണ് നൂറുമേനി വിജയം നേടിയത്.

4,22,890 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇത്തവണ ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയിരുന്നു.