വാല്യക്കോട് സി.പി.എം ഓഫീസിന് തീയിട്ടു; ഫര്‍ണിച്ചറുകളും ഫയലുകളും കത്തിച്ചാമ്പലായി


പേരാമ്പ്ര: വാല്യക്കോട് സി.പി.എം ഓഫീസിന് തീയിട്ടു. ഓഫീസിലെ ഫര്‍ണിച്ചറുകളും ഫയലുകളും കത്തിനശിച്ചു. ഇന്നലെ രാത്രി 12.30 ന് ശേഷമാണ് സംഭവം.

റോഡിലൂടെ കടന്നുപോവുകയായിരുന്ന വഴിപോക്കനാണ് ഓഫീസില്‍ തീ പടരുന്നത് കണ്ടത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പേരാമ്പ്ര ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് സിപിഎം ആരോപിച്ചു.