പൊളിച്ചടുക്കി പയ്യോളി; 739 വിജയികളും 70 ഫുൾ എ പ്ലസും


പയ്യോളി: പോരാടി, പൊളിച്ചടുക്കി പയ്യോളിയും. എഴുനൂറ്റി നാല്പത്തിയൊൻപത് വിദ്യാർത്ഥികളിൽ എഴുനൂറ്റി മുപ്പത്തിയൊൻപത് വിദ്യാർത്ഥികളാണ് പയ്യോളി ജി.വി.എച്ച്.എസ്.എസ്.

എഴുപത് കുട്ടികൾ മുഴുവൻ വിഷയങ്ങൾക്ക് എ പ്ലസ് നേടി. കഴിഞ്ഞ വർഷം നൂറു ശതമാനം ആയിരുന്നു സ്കൂളിന്റെ വിജയ ശതമാനം. ഇത്തവണ അൽപ്പം കുറവുണ്ടെങ്കിലും മികച്ചം നേട്ടം തന്നെയാണ് പയ്യോളി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ നേടിയത്.

പരീക്ഷകളും മൂല്യ നിർണയവും പഠന പ്രക്രിയയുടെ ഭാഗമാണെന്നും ആത്യന്തികമായി നേടേണ്ടത് ജീവിത വിജയമാണെന്നും മന്ത്രി വി.ശിവൻകുട്ടി ഓർമിപ്പിച്ചു. ഉപരിപഠനത്തിനു അർഹത നേടാത്തവർ ഇനിയും ശ്രമിക്കണമെന്നും. പരിശ്രമ ശാലികളെയാണ് ചരിത്രം അടയാളപ്പെടുത്തുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.