മുത്താമ്പിയിലെ കോൺഗ്രസ് പ്രകടനത്തിനിടെ സി.പി.എം ലോക്കൽ സെക്രട്ടറിയെയും നഗരസഭ കൗൺസിലറെയും കയ്യേറ്റം ചെയ്ത സംഭവം; ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിന്


കൊയിലാണ്ടി: മുത്താമ്പിയിൽ ഡി.വൈ.എഫ്.ഐ-യൂത്ത് കോണ്‍ഗ്രസ് പ്രശ്നം കൂടുതൽ സംഘർഷത്തിലേക്ക്. ഇന്ന് വൈകിട്ടും മുത്താമ്പിയിൽ കോൺഗ്രസ്സ് പ്രകടനത്തിനിടയിൽ സംഘർഷമുണ്ടായി. ഇതിന്റെ ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു. വീഡിയോ വായനക്കാര്‍ക്ക് ഈ വാര്‍ത്തയുടെ അവസാന ഭാഗത്ത് കാണാം. മുത്താമ്പിയിൽ കോൺഗ്രസ്സ് പ്രകടനം നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് കയ്യേറ്റ ശ്രമം നടന്നത്.

സംഘർഷത്തിൽ സി.പി.എം നേതാക്കളെ കോൺഗ്രസ്സ് പ്രവർത്തകരെ കൈയ്യേറ്റം കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി സി.പി.എം ആരോപിച്ചു. ഇതിനിടയിൽ സി.പി.എം ലോക്കൽ സെക്രട്ടറി ആർ.കെ.അനിൽകുമാർ, നഗരസഭ കൗൺസിലർ ആർ.കെ കുമാരൻ, ലോക്കൽ കമ്മറ്റി അംഗം രമേശൻ എന്നിവരെ കയ്യേറ്റം ചെയ്യുകയായിരുന്നു.

ഇന്നലെ വൈകീട്ട് യൂത്ത് കോൺഗ്രസ് ഡി.വൈ.എഫ്.ഐ സംഘർഷത്തിന്റെ ഭാഗമായി പ്രദേശത്ത് ഇന്ന് കോൺഗ്രസ് ഹർത്താൽ നടത്തിയിരുന്നു. ഹർത്താലിന്റെ ഭാഗമാണ് മുത്താമ്പി വൈദ്യരങ്ങാടിയിൽ കോൺഗ്രസ് പ്രകടനം നടത്തിയത്. ഇന്നലത്തെ സംഘർഷത്തിനിടയിൽ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. റാഷിദ് മുത്താമ്പി, നജീബ് ഒറവങ്കര, ജിത്തു കണിയാണ്ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന്റെ കൊടിമരത്തില്‍ കരി ഓയിലൊഴിച്ചതാണ് സംഭവങ്ങളുടെ തുടക്കമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. ഇതേ തുടർന്നുണ്ടായ സംഭവങ്ങൾ സംഘർഷത്തിന് വഴിയൊരുക്കുകയായിരുന്നു. ഇതിനോടനുബന്ധിച്ചാണ് മുത്താമ്പി-വൈദ്യരങ്ങാടി മേഖലയില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

വീഡിയോ കാണാം: