കൊയിലാണ്ടിയിലെ വിദ്യാഭാസ സ്ഥാപനങ്ങളിലെ വാഹന പരിശോധന; 12 വാഹനങ്ങളിൽ ന്യൂനത
കൊയിലാണ്ടി: സ്കൂളുകൾ ഇന്ന് തുറക്കുന്ന സാഹചര്യത്തിൽ കൊയിലാണ്ടിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹന പരിശോധന നടത്തി. കാര്യക്ഷമത പരിശോധനയിൽ അറുപതോളം വാഹനങ്ങൾ പരിശോധിക്കുകയും ഇതിൽ 12 വാഹനങ്ങളിൽ ന്യൂനതങ്ങൾ കണ്ടെത്തുകയും ചെയ്തു.
കാര്യക്ഷമത ഉറപ്പ് വരുത്തിയ വാഹനങ്ങളിൽ ചെക്കഡ് സ്റ്റിക്കർ പതിപ്പിച്ചു. പരിശോധനയിൽ പ്ലാറ്റ്ഫോം ഇളകിയ നിലയിലും, സ്പീഡ് ഗവർണ്ണർ വിച്ഛേദിക്കപ്പെട്ട അവസ്ഥയിലും കണ്ടെത്തിയ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ധാക്കി. അവ ഉടൻ പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുവാൻ സ്കൂൾ അധികൃതരെ അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങൾ തുടർന്നുള്ള ദിവസങ്ങളിലും പരിശോധിക്കുകയും, ചെക്കഡ് സ്റ്റിക്കർ പതിപ്പിക്കാത്ത വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും കൊയിലാണ്ടി ജോയിന്റ് ആർ.ട്ടി ഓ കെ.പി ദിലീപ് അറിയിച്ചു. സനീഷൻ എം.വി.ഐ, രാകേഷ്, എം.വി.ഐ, അനൂപ് എം.വി.ഐ, രഞ്ജിത് എ എം വി ഐ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.