ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡർസ് ഒത്തുകൂടി; കൊയിലാണ്ടി താലൂക്ക് ആശുപത്രി പരിസരം ശുചീകരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടിയിൽ യുവാക്കൾ ഒത്തുകൂടി, താലൂക്ക് ആശുപത്രി പരിസരം ശുചീകരിച്ചു. ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിലാണ് മഴക്കാല പൂർവ ശുചീകരണം നടത്തിയത്. ജില്ലാ സെക്രട്ടറിയറ്റ് അംഗം ബിപി ബബീഷ് ഉദ്ഘാടനം ചെയ്തു.


ബ്ലോക്ക് സെക്രട്ടറി ബിജീഷ്, പ്രസിഡന്റ് സതീഷ് ബാബു, ട്രഷറർ അനുഷ, യൂത്ത് ബ്രിഗേഡ് ബ്ലോക്ക് ക്യാപ്റ്റൻ പ്രദീപിപ് ടി കെ എന്നിവർ സംസാരിച്ചു.