ഷട്ടറും ചില്ലും തകർത്ത് അകത്തു കയറി, ലോക്കർ തകർക്കാനും ശ്രമം; വടകരയിലെ ജ്വല്ലറിയിൽ നിന്ന് പണം നഷ്ടമായി


വടകര: വടകരയിൽ ജൂവലറിയിൽ മോഷണം. മാർക്കറ്റ് റോഡിൽ സ്ഥിതിചെയ്യുന്ന ഷബിഷ ജൂവലറിയുടെ ഷട്ടർ പൊളിച്ചാണ് മോഷണം നടത്തിയത്. സമീപത്തെ ഗോഡൗണിന്റെയും ഷട്ടർ പൊളിച്ച് മോഷ്ടിക്കാനുള്ള ശ്രമങ്ങൾ നടത്തി.


6000 രൂപ മോഷണം പോയി. ലോക്കർ തകർക്കാൻ ശ്രമം നടന്നെങ്കിലും നടന്നില്ല.കടയുടെ ഷട്ടറും ഉള്ളിലെ ഗ്ലാസും തകർത്ത നിലയിലാരുന്നു. സമീപത്തെ സൂപ്പർ ജൂവലറി വർക് ഷോപ്പിന്റെ ഷട്ടർ തകർത്തെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

[Mid2]

സംഭവത്തിൽ ഉടനടി നടപടി സ്വീകരിക്കണമെന്ന്
വ്യാപാരിവ്യവസായി സമിതി വടകര യൂണിറ്റ് ആവശ്യപ്പെട്ടു.

[Mid3]

[Mid4]