ഇന്നും മഴ തുടരും: കോഴിക്കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട്; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ്


കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കിട്ടും. കോഴിക്കോട് അടക്കം 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ഉണ്ട്. തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയും, മലപ്പുറവുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച മറ്റു ജില്ലകള്‍.

തെക്ക് പടിഞ്ഞാറന്‍ കാറ്റിന്റെ സ്വാധീനഫലമായി കാലവര്‍ഷത്തിന് മുന്നോടിയായയുള്ള മഴയും ഈ ദിവസങ്ങളില്‍ കിട്ടും. മധ്യകേരളത്തിലും, വടക്കന്‍ കേരകത്തിലുമാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് കൂടുതല്‍ സാധ്യത. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്.

അതേസമയം സംസ്ഥാനത്ത് 22ാം തിയതി വരെ മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. ഇത് പ്രകാരം ആണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ ജാഗ്രത ഉള്ളത്.