കനത്ത മഴയിൽ മരം വീണ് കൊയിലാണ്ടിയിൽ ട്രാൻസ്‌ഫോർമർ സ്റ്റേഷൻ തകർന്നു വീണു; വൈദ്യുതി പ്രശ്നം പരിഹരിക്കാനുള്ള ശ്രമം തുടരുന്നു
കൊയിലാണ്ടി: കനത്ത മഴയിലും കാറ്റിലും മരം വീണ് പൂക്കാട് പൊയിൽകാവിൽ ട്രാൻസ്‌ഫോർമർ സ്റ്റേഷൻ തകർന്നു വീണു. ഇന്ന് പുലർച്ചെ ആയിരുന്നു മരം വീണത്. ഇതേ തുടർന്ന് കൊയിലാണ്ടി സൗത്ത് ഭാഗത്തെ വൈദ്യുതി വിതരണം തടസ്സപെട്ടു.
കെ.എസ്.ഇ.ബി. ജീവനക്കാരെത്തി പരിശോധനകൾ നടത്തുകയും പ്രശ്നങ്ങൾ പരിഹരിച്ചു കൊണ്ടിരിക്കുകയാണ്. പത്തോളം പോസ്റ്റുകളാണ് പൊട്ടിയത്. ഇതേ തുടർന്ന് ചെറിയ പോയിൽകാവ് കൂഞ്ഞിലാരി തുടങ്ങി കൊയിലാണ്ടിയിലെ വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങി.
തകർന്ന പോസ്റ്റുകൾക്കു പകരം പുതിയ പോസ്റ്റുകൾ സ്ഥാപിക്കുകയും വൈദ്യുതി ചാനലുകൾ ട്രാൻസ്‌ഫോർമാരുമായി ബന്ധിപ്പിക്കാനുള്ള സമയം എടുക്കും, അതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഉടനെ തന്നെ പ്രശ്നങ്ങൾ പരിഹരിച്ച് വൈദ്യുതി ലഭ്യമാകുമെന്ന് കെ.എസ്.ഈ.ബി ഉദ്യോഗസ്ഥർ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. പൊയിൽകാവിലും കൂഞ്ഞിലാരിയിലും വൈദ്യുതി പ്രശ്നം പരിഹരിക്കാൻ കൂടുതൽ സമയമെടുക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഈ രണ്ടു പ്രദേശങ്ങൾ നാളെയും വൈദ്യുതി മുടങ്ങാൻ സാധ്യതയുള്ളതായി അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസങ്ങളിലും മഴയെ തുടർന്ന് വിവിധ ഇടങ്ങളിൽ വൈദ്യുതി മുടങ്ങിയിരുന്നു.