വേനല്‍ തുമ്പി കലാജാഥാ പരിശീലന ക്യാമ്പിന് നന്തിയില്‍ തുടക്കമായി


കൊയിലാണ്ടി: ബാലസംഘം പയ്യോളി ഏരിയാ വേനല്‍ തുമ്പി കലാജാഥാ പരിശീലന ക്യാമ്പിന് നന്തിയില്‍ തുടക്കമായി. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ വിജയരാഘവന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.

എം.പി. ഷിബു, കെ. ജീവാനന്ദന്‍ മാസ്റ്റര്‍, ബാലസംഘം ഏരിയാ കണ്‍വീനര്‍ ഹമീദ് മാസ്റ്റര്‍, ബാലസംഘം ജില്ലാ അക്കാദമിക്ക് കമ്മറ്റി അംഗം ആര്‍.പി. കെ.രാജീവ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പയ്യോളി ഏരിയയിലെ വിവിധ മേഖലകളില്‍ നിന്നും കലാജാഥ ക്യാമ്പിന് എത്തിയ കൂട്ടികളെ ക്യാമ്പ് ഡയറക്ടര്‍ പ്രകാശന്‍ പി.കെ പരിചയപ്പെടുത്തി. മെയ് രണ്ട് മുതല്‍ എട്ട് വരെയാണ് ക്യാമ്പ്. സ്വാഗത സംഘം കണ്‍വീനര്‍ ബാബു അക്കമ്പത്ത് സ്വാഗതവും ബാലസംഘം ഏരിയാ സെക്രട്ടറി സാരംഗ് നന്ദിയും പറഞ്ഞു.

[bot1]