ബാസ്‌കറ്റ് ബോള്‍താരം കുറ്റ്യാടി സ്വദേശിനി ലിത്താരയുടെ മരണം കോച്ചിന്റെ ശല്യത്തെ തുടര്‍ന്നെന്ന് സംശയം; കോച്ചിനെതിരെ ബന്ധുക്കള്‍ പരാതി നല്‍കി


കുറ്റ്യാടി: ബാസ്‌കറ്റ് ബോള്‍താരം കെ.സി സിത്താര ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ലിത്താരയുടെ കോച്ച് രവി സിങ്ങിനെതിരെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. രവി സിങ് തന്നെ നിരന്തരമായി ശല്യപ്പെടുത്തുന്നതായി ലിത്താര ബന്ധുക്കളോട് പരാതി പറഞ്ഞിരുന്നു. പട്‌ന രാജീവ്‌നഗര്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.


പട്‌ന രാജീവ് നഗര്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. ബന്ധുക്കള്‍ പട്‌നയിലെത്തിയശേഷമേ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിക്കാവൂവെന്ന് കുടുംബം അറിയിച്ചിരുന്നു. എന്നാല്‍ ലിത്താരയുടെ അമ്മാവന്‍ സ്ഥലത്തെത്തുംമുമ്പ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായിരുന്നു. മൃതദേഹം ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് കേരളത്തിലേക്ക് കൊണ്ടുവരും.

വട്ടോളി കത്യപ്പന്‍ചാലില്‍ കരുണന്റെയും ലളിതയുടെയും മകളാണ് ലിത്താര. പട്‌നഗാന്ധി നഗറിലെ ഫ്‌ളാറ്റിലാണ് കഴിഞ്ഞ ആറുമാസമായി താമസിക്കുന്നത്. പട്‌ന ദാനാപൂരിലെ ഡി.ആര്‍.എം ഓഫീസില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു.

വീട്ടുകാര്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിട്ടും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് ഫ്‌ലാറ്റ് ഉടമയെ വിവരമറിയിക്കുകയായിരുന്നു. ഫ്‌ലാറ്റ് ഉള്ളില്‍ നിന്ന് പൂട്ടിയ നിലയില്‍ ആയതിനാല്‍ ഉടമ പോലീസില്‍ അറിയിക്കുകയും പോലീസ് വന്നു തുറന്നു നോക്കിയപ്പോള്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തതായാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ബന്ധുക്കളും, നാട്ടുകാരും ബിഹാറില്‍ എത്തിയിട്ടുണ്ട്.

[bot1]