കൊയിലാണ്ടിയിലെ ഓട്ടോ തൊഴിലാളികളുടെ ഇന്ന് ഓടും, സഹപ്രവര്‍ത്തകന്റെ കുടുംബത്തിന്റെ ഇനിയുള്ള ഓട്ടത്തിന് ഊര്‍ജംപകരാന്‍


കൊയിലാണ്ടി: ഒരുദിവസത്തെ ഓട്ടം സഹപ്രവര്‍ത്തകന്റെ കുടുംബത്തിന് വേണ്ടി മാറ്റിവെച്ച് കൊയിലാണ്ടിയിലെ ഓട്ടോത്തൊഴിലാളികള്‍.

അര്‍ബുധം ബാധിച്ച് മരണപ്പെട്ട കൊയിലാണ്ടിയിലെ ഓട്ടോ ഡ്രൈവര്‍ ശ്രീപ്രസാദിന്റെ കുടുംബത്തിനുവേണ്ടിയാണ് തൊഴിലാളികള്‍ ഇന്ന് നിരത്തിലിറങ്ങുന്നത്.

ഓട്ടോകളുടെ ഇന്നത്തെ നന്മ സര്‍വീസ് കെ.കെ.രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ കൊയിലാണ്ടി ട്രാഫിക്ക് എസ് ഐ വി.എം.ശശിധരന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ഗോപി ഷെല്‍ട്ടര്‍, ചന്ദ്രന്‍,എ.കെ.ശിവദാസ് സംസാരിച്ചു.