ജോയിന്റ് കൗൺസിൽ ഓഫ് സ്‌റ്റേറ്റ് സർവീസ് ഓർഗനൈസേഷൻ വാര്‍ഷിക സമ്മേളനം; കൊയിലാണ്ടിയിൽ ഏപ്രിൽ 7,8 തീയതികളില്‍ ജില്ലാ സമ്മേളനം


Advertisement

കൊയിലാണ്ടി: മെയ് 12 മുതൽ 15 വരെ പാലക്കാട് നടക്കുന്ന ജോയിന്റ് കൗൺസിൽ ഓഫ് സ്‌റ്റേറ്റ് സർവീസ് ഓർഗനൈസേഷൻ 56ാമത് സംസ്ഥാന വാർഷിക സമ്മേളനത്തിന്റെ മുന്നോടിയായി കോഴിക്കോട് ജില്ലാ സമ്മേളനം ഏപ്രിൽ 7,8 തീയതികളില്‍ കൊയിലാണ്ടിയിൽ വച്ച് നടക്കും.

Advertisement

ഏഴിന് വൈകീട്ട് 4മണിക്ക് മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിക്കുന്ന വിളംബര ജാഥ കൊയിലാണ്ടി ബസ് സ്റ്റാൻ്റിന് സമീപം സമാപിക്കും. കൊയിലാണ്ടി നഗരസഭ ബസ് സ്റ്റാൻഡ് പരിസരത്തുള്ള ഓപ്പൺ സ്റ്റേജിൽ നടക്കുന്ന നവോത്ഥാന സദസ് കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

ഇപ്റ്റ ദേശീയ വൈസ് പ്രസിഡൻറ് ടി.വി ബാലൻ മുഖ്യാതിഥിയാകും. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ബാലൻ, നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഇ.കെ അജിത്, എ.കെ.എസ്.ടി.യു സംസ്ഥാന പ്രസിഡൻ്റ് കെ.കെ സുധാകരൻ, ദിൽവേദ് ആർ.എസ്, അഡ്വ.സുനിൽ മോഹൻ എന്നിവർ സംസാരിക്കും.

Advertisement

എട്ടിന് രാവിലെ ബീനമോൾ നഗറിൽ (സൂരജ് ഓഡിറ്റോറിയം) നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും. ജോയിന്റ് കൗൺസിൽ സംസ്ഥാന ചെയർമാൻ കെ.പി ഗോപകുമാർ, സംസ്ഥാന സെക്രട്ടറി എസ്.സജീവ് എന്നിവർ സംസാരിക്കും.

പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ അഡ്വ.സുനിൽ മോഹൻ, ജോയിന്റ് കൗൺസിൽ നേതാക്കളായ സി.പി മണി, സംസ്ഥാന കമ്മിറ്റി അംഗം പി.റാം മനോഹർ, ജില്ലാ സെക്രട്ടറി പി.സുനിൽ കുമാർ, മേഖലാ സെക്രട്ടറി മേഘനാഥ് എന്നിവർ പങ്കെടുത്തു.

Advertisement

Description: Joint Council of State Service Organizations annual conference