2024-25 വാര്‍ഷിക പദ്ധതി; കൊയിലാണ്ടി നഗരസഭയിലെ പബ്ലിക് ലൈബ്രറികള്‍ക്ക് സൗണ്ട് സിസ്റ്റം വിതരണം ചെയ്തു
കൊയിലാണ്ടി: നഗരസഭയിലെ അംഗീകൃത ഗ്രന്ഥശാലകള്‍ക്ക് പബ്ലിക് സൗണ്ട് സിസ്റ്റം വിതരണം ചെയ്തു. 2025-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിതരണം. നഗരസഭ ചെയര്‍ പേഴ്‌സണ്‍ സുധകിഴക്കെപ്പാട്ട് വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ അധ്യക്ഷനായി. നിര്‍വ്വഹണ ഉദ്യോഗസ്ഥ ലൈജു പദ്ധതി വിശദീകരിച്ചു.
സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ. ഷിജു മാസ്റ്റര്‍, കെ.എ ഇന്ദിര ടീച്ചര്‍, കൗണ്‍സിലര്‍മാരായ വത്സരാജ് കേളോത്ത് ,എ അസീസ് മാസ്റ്റര്‍, ലൈബ്രറി മേഖലാ സമിതി കണ്‍വീനര്‍ മോഹനന്‍ നടുവത്തൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി സ്വാഗതവും രമേശന്‍ വലിയാട്ടില്‍ നന്ദിയും പറഞ്ഞു.