ഇസാഫും സ്റ്റാര്‍ കെയര്‍ ആശുപത്രിയും കൊയിലാണ്ടിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു


കൊയിലാണ്ടി: ഇസാഫ് ബാങ്കിന്റെയും, സ്റ്റാര്‍കെയര്‍ ആശുപത്രി, കോഴിക്കോടിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കൊയിലാണ്ടി വ്യാപാര ഭവനില്‍ വെള്ളിയാഴ്ച രാവിലെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. ഇസാഫ് ക്ലസ്റ്റര്‍ ഹെഡ്, നൈജു ജോസിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഷിജു മാസ്റ്റര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മനു, ഡോക്ടര്‍ മുബീന, സിബി ജോണ്‍, ശ്രീധരന്‍, സാഗര്‍ തുടങ്ങിയവര്‍ സംസാരിച്ചു.