അരിക്കുളത്തുനിന്നും രാത്രി വൈകി ഭാര്യ വീട്ടിലേക്ക് യാത്രപറഞ്ഞിറങ്ങി; പിന്നെ അറിഞ്ഞത് മരണവാര്‍ത്ത; താമരശേരിയില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ച റിനീഷിന്റെ കുടുംബത്തെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ നാട്ടുകാര്‍


കൊയിലാണ്ടി: സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടര്‍ന്ന് മരിച്ച അരിക്കുളം സ്വദേശി റിനീഷ് അപകടത്തില്‍പ്പെട്ടത് ഭാര്യവീട്ടിലേക്ക് പോകുംവഴി. രാത്രി വൈകി അരിക്കുളം നമ്പ്രത്തുകരയിലെ വീട്ടില്‍ നിന്നും ഇറങ്ങിയ റിനീഷ് സഞ്ചരിച്ച സ്‌കൂട്ടര്‍ താമരശേരി മദര്‍മേരി ആശുപത്രിയ്ക്ക് സമീപത്തുവെച്ച് പുലര്‍ച്ചെ പന്ത്രണ്ടരയോടെ അപകടത്തില്‍പ്പെടുകയായിരുന്നു.

റിനീഷ് കുറച്ചുകാലം ഗള്‍ഫില്‍ ജോലി ചെയ്തിരുന്നു. നാട്ടില്‍ സ്ഥിരമാക്കിയിട്ട് നാലഞ്ച് വര്‍ഷമേ ആയിട്ടുള്ളൂ. ഡ്രൈവര്‍ ജോലി ചെയ്തും കൂലിപ്പണിയെടുത്തുമാണ് ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്നത്.
[ad1]
[ad2]

ചെത്തില്‍മീത്തല്‍ രത്‌നാകരന്റെയും ഓമനയുടെയും മകനാണ് റിനീഷ്. ആതിരയാണ് ഭാര്യ. മകന്‍: ഹരിഗോവിന്ദ്. സഹോദരന്‍ വിഷ്ണുപ്രസാദ് സൗദിയില്‍ ജോലി ചെയ്യുകയാണ്. സഹോദരന്‍ വന്നശേഷമേ സംസ്‌കാര ചടങ്ങുകള്‍ നടക്കൂവെന്നാണ് അറിയുന്നത്.