വസ്ത്രം മാറ്റിയെടുക്കാന്‍ വന്നപ്പോള്‍ ജീവനക്കാരൻ തള്ളിയിട്ടു; തൊട്ടിൽപ്പാലത്ത് 12 വയസുകാരന് നേരെ ആക്രമണം


Advertisement

കോഴിക്കോട്: തൊട്ടിൽപ്പാലത്ത് ടെക്സ്റ്റൈൽസില്‍ 12കാരനെ ജീവനക്കാരൻ തള്ളിയിട്ടതായി പരാതി. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. കടയിൽ നിന്ന് എടുത്ത വസ്ത്രം മാറ്റിയെടുക്കാൻ വേണ്ടി എത്തിയ 12 വയസ്സുകാരനെയാണ് ടെക്സ്റ്റൈൽസ് ജീവനക്കാരൻ തള്ളിയിട്ടത്.

Advertisement

കുട്ടി കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. വ്യാഴാഴ്ചയാണ് കുട്ടി കുടുംബത്തോടൊപ്പം കടയില്‍ ഡ്രസ് എടുക്കാന്‍ ചെന്നത്. തുടര്‍ന്ന് തൊട്ടടുത്ത ദിവസം ഡ്രസ് മാറിയെടുക്കാന്‍ ചെന്നപ്പോഴാണ് അതിക്രമം ഉണ്ടായത്‌. സംഭവത്തില്‍ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്‌. ജീവനക്കാരൻ അശ്വന്ത് എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു.

Advertisement
Advertisement

Description: Attack on 12-year-old boy in Kozhikode