കുടുംബാരോഗ്യ കേന്ദ്രത്തിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ഒഴിവുകള്‍ അറിയാം വിശദമായി
കോഴിക്കോട്: ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് 2025-26 സാമ്പത്തിക വര്‍ഷത്തിലെ പ്രോജക്ടുകളായ ബ്ലോക്ക് എഫ്.എച്ച്.യിലെ ഡോക്ടര്‍ക്കും പാരാമെഡിക്കല്‍ സ്റ്റാഫിനും വേതനം നല്കല്, സിഡിഎംസി പദ്ധതികളിലേക്ക് വിവിധ തസ്തികകളില്‍ താത്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
തസ്തിക, ഒഴിവ്, യോഗ്യത, അഭിമുഖ സമയം എന്നീ ക്രമത്തില്‍
ഡോക്ടര്‍- രണ്ട്, എം.ബി.ബി.എസ് + ടിസിഎംസി രജിസ്ട്രേഷന്.
ഫാര്‍മസിസ്റ്റ്- ഒന്ന്, ഡി.ഫാം + രജിസ്ട്രേഷന്.
ലാബ് ടെക്നീഷ്യന്- ഒന്ന്, ബിഎസ്.സി/ഡിഎംഎല്‍ടി + പാരാമെഡിക്കല്‍ രജിസ്ട്രേഷന്.
അഭിമുഖം: മാര്‍ച്ച് 26-ന് ആശുപത്രി ഓഫീസില്‍ രാവിലെ 10 മുതല്‍ ഉച്ച 12 വരെ
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് – ഒന്ന് എം.ഫില്‍ ക്ലിനിക്കല്‍ സൈക്കോളജി, ആര്‍സിഐ രജിസ്ട്രേഷന്.
റീഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റ്- ഒന്ന് -എം.ഫില്‍ റീഹാബിലിറ്റേഷന്‍ സൈക്കോളജി അല്ലെങ്കില്‍ പിജിഡിആര്‍പി + ആര്‍സിഐ രജിസ്ട്രേഷന്.
സ്പീച്ച് തെറാപ്പി – ഒന്ന് – ബിഎഎസ്എല്‍പി + ആര്‍സിഐ രജിസ്ട്രേഷന്.
ഫിസിയോതെറാപ്പി – ഒന്ന്- ബിപിടി.
സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ – 1 – ഡി.എഡ് (ഐഡി/എഎസ്ഡി) + ആര്‍സിഐ രജിസ്ട്രേഷന്
അഭിമുഖം: മാര്‍ച്ച് 26-ന് ആശുപത്രി ഓഫീസില്‍ ഉച്ച 12.30 മുതല്‍ രണ്ട് വരെ.
ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പ്രവര്‍ത്തി പരിചയം മറ്റു അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പ് എന്നിവ കൊണ്ടുവരണം. ഫോണ്‍ – 0495 2430074.