വിദ്യാര്‍ത്ഥികളും അധ്യാപകും രക്ഷിതാക്കളുമായി പങ്കെടുത്തത് അറുനൂറിലധികം പേര്‍; ശ്രദ്ധേയമായി ഗോഖലെ യു.പി.സ്‌കൂളിലെ ഇഫ്താര്‍ സംഗമം


മൂടാടി: ഗോഖലെ യു.പി.സ്‌കൂളില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സംഗമത്തില്‍ വെച്ച് കേന്ദ്ര ഗവണ്‍മെന്റിന്റെ ഇന്‍സ്പയര്‍ അവാര്‍ഡ് ജേതാവും സ്‌കൂളിലെ വിദ്യാര്‍ത്ഥിയുമായ അവിനാഷിനെ ആദരിച്ചു.
സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും പ്രദേശവാസികളും ഉള്‍പ്പെടെ അറുനൂറിലധം പേരാണ് ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തത്.

ചായക്കടികള്‍, ഫ്രൂട്ട്‌സ് ഉള്‍പ്പെടയുള്ളവ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കൊണ്ടുവരികയും സ്‌കൂളില്‍ നിന്നും ബിരിയാണി, തരിപായസം ഉള്‍പ്പടെ തയ്യാറാക്കുകയും ചെയ്തു.

സംഗമത്തില്‍ മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീകുമാര്‍, വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി, മെമ്പര്‍മാരായ അഡ്വ. ഷഹീര്‍, സുമിത, ഭാസ്‌കരന്‍, ഹെഡ്മാസ്റ്റര്‍ ടി. സുരേന്ദ്രകുമാര്‍, പി.ടി.എ .പ്രസിഡണ്ട് മുഹമ്മദ് റിയാസ്, ബിജുകുമാര്‍, റാഷിദ്, അശ്വിന്‍, മുഹമ്മദലി, ടി.കെ.ബീന, എ.വി.സ്മിത തുടങ്ങിയവര്‍ ആശംസകളറിയിച്ചു.

Summary: More than 600 students, teachers and parents participated; Iftar gathering at Gokhale UP School was notable.