വാർഷിക പദ്ധതി: തിക്കോടി ഗ്രാമ പഞ്ചായത്തില്‍ മത്സ്യത്തൊഴിലാളികൾക്ക് വല വിതരണം ചെയ്തു
തിക്കോടി: 2024 – 25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി തിക്കോടി ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന മത്സ്യത്തൊഴിലാളികളായ ഗുണഭോക്താക്കൾക്ക് മത്സ്യബന്ധനോപകരണമായ വല വിതരണം നടത്തി. പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം നിർവ്വഹിച്ചു. 360000 രൂപയുടെ വലയാണ് വിതരണം ചെയ്തത്.
വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി, സ്ഥിരം സമിതി അധ്യക്ഷരായ ആർ.വിശ്വൻ, കെ.പി ഷക്കീല, മെമ്പർമാരായ ഷീബ പുൽപാണ്ടി, വിബിതാ ബൈജു, സന്തോഷ് തിക്കോടി, വി കെ.അബ്ദുൾ മജീദ്, ദിബിഷ. എം, യു.കെ. സൗജത്, ജയകൃഷ്ണൻ ചെറുകുറ്റി, ബിനു കാരോളി, സുവീഷ് പി.ടി, ഫിഷറീസ് ഓഫീസർ ജയപ്രകാശൻ തുടങ്ങിയവർ സംബന്ധിച്ചു.
Description: Nets distributed to fishermen in Thikkodi Grama Panchayat