ചേര്‍ത്ത് പിടിച്ച നാണുവേട്ടന്റെ ഓര്‍മകളില്‍ എസ്.എന്‍.ഡി.പിയിലെ പഴയ എസ്.എഫ്.ഐക്കാര്‍; ഒ.പി.നാണു സ്മരണാര്‍ത്ഥം കൊല്ലം സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന് സഹായം കൈമാറി


കൊല്ലം: എസ്.എന്‍.ഡി.പി കോളേജില്‍ പഠിച്ച മിക്കവര്‍ക്കും ഒരു സഹപാഠിയെപ്പോലെ അടുത്തറിയാവുന്ന മനുഷ്യനാണ് ഒ.പി.നാണു. അടിസ്ഥാന മനുഷ്യരുടെ പ്രശ്നങ്ങള്‍ സ്വന്തം പ്രശ്നമായിക്കണ്ട് ജീവിത കാലം മുഴുവന്‍ പോരാടിയ ഒ,പി നാണുവേട്ടനെ അദ്ദേഹത്തിന്റെ മരണശേഷവും സ്നേഹത്തോടെ ചേര്‍ത്ത് പിടിക്കുകയാണ് കോളജില്‍ പഠിച്ചിറങ്ങിയ പഴയ കാലത്തെ എസ്,എഫ്.ഐക്കാര്‍.

കുന്ന്യോറമലയിലെ ഒ.പി നാണുവിന്റെ സ്മരണാര്‍ത്ഥം പഴയ എസ്.എഫ്.ഐക്കാര്‍ കൊല്ലം സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിന് സഹായം കൈമാറി. പാലിയേറ്റീവിനുള്ള സഹായ ധനം ഒ.പി നാണുവിന്റെ മകന്‍ ഷജിത്തില്‍ നിന്നും സുരക്ഷാ മേഖലാ കണ്‍വീനര്‍ സി.കെ ഹമീദ് ഏറ്റുവാങ്ങി.

പാലിയേറ്റീവ് ഉപകരണം പൂര്‍വ്വ വിദ്യാര്‍ത്ഥി ശ്രീജിത്തില്‍ നിന്നും സുരക്ഷ മേഖലാ ചെയര്‍മാന്‍ രാധാകൃഷ്ണന്‍ ഏറ്റുവാങ്ങി. നാണുവേട്ടന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ മഞ്ജുകേശ് അധ്യക്ഷനായി. പവിത, ശ്രീജിത്ത്, ലിജിത്ത്, ഷോജിത്ത് എന്നിവര്‍ സംസാരിച്ചു.