‘നഷ്ടമായത് ഊര്‍ജ്ജ്വസ്വലനായ പ്രവര്‍ത്തകനെ’; കൂട്ടം വള്ളി പ്രേമന്റെ വിയോഗത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ച് കെ.എസ്.എസ്.പി.എ
കൊയിലാണ്ടി: കെ.എസ്.എസ്.പി.എ ജില്ലാ കമ്മിറ്റി അംഗമായ കൂട്ടം വള്ളി പ്രേമന്റെ വിയോഗത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ച് കെ.എസ്.എസ്.പി.എ. ഊര്‍ജ്ജ്വസ്വലനായ ഒരു പ്രവര്‍ത്തകനെയാണ് സംഘടനയ്ക്ക് നഷ്ടപ്പെട്ടത്.
പ്രേമന്റെ അപ്രതീക്ഷിത വിയോ വിയോഗം സംഘടനയ്ക്ക് ഏല്പിച്ച ആഘാതം വളരെ വലുതാണെന്ന് യോഗത്തില്‍ അനുസ്മരിച്ചു.
യോഗത്തില്‍ കെ.എസ്.എസ്.പി.എ നിയോജക മണ്ഡലം പ്രസിഡണ്ട് പി. വത്സരാജ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം സിക്രട്ടറി പി. ബാബുരാജ് സ്വാഗതം പറഞ്ഞു. ജില്ലാ ജോ സെക്രട്ടറി ശിവദാസന്‍ വാഴയില്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ടി.കെ.കൃഷ്ണന്‍, അശോകന്‍ മാസ്റ്റര്‍, പ്രേമന്‍ നന്‍മന, വേണു പുതിയടുത്ത്, സുരേഷ് ബാബു എടക്കുടി, വള്ളി പരപ്പില്‍, സുരേഷ് കുമാര്‍, രഘുനാഥ് , സോമന്‍ വായനാരി, എന്നിവര്‍ സംസാരിച്ചു.
Summary: KSSPA organizes memorial meeting for the passing away of Kootam Valli Preman.