കൊയിലാണ്ടി നഗരസഭയുടെ അധീനതയിലുള്ള മുറികളുടെ ടെണ്ടര്‍ മാര്‍ച്ച് 24 ന്; വിശദമായി അറിയാം
കൊയിലാണ്ടി: നഗരസഭയുടെ അധീനതയിലുള്ള മുറികള്‍ കൊയിലാണ്ടി നഗരസഭ ബസ് സ്റ്റാന്റ് ഫീ പിരിവ്, കൊയിലാണ്ടി മത്സ്യ മാര്‍ക്കറ്റ് ഫീ പിരിവ്, വലിയമല കശുമാവിന്‍ തോട്ടത്തിലെ മേലാദായം എന്നിവയുടെ 2025-26 സാമ്പത്തിക വര്‍ഷത്തേക്കുളള കുത്തക എന്നിവയുടെ പരസ്യ ലേലം/ ടെണ്ടര്‍ നടത്തുന്നു.
24.03.2025 രാവിലെ 11.30 മണി മുതല്‍ നഗരസഭ ഓഫീസില്‍ വെച്ചാണ് ടെണ്ടര്‍ നടത്തുന്നത്.
കൊല്ലം ഫിഷ് മാര്‍ക്കറ്റിലെ 10/125H, 10/127L നമ്പര്‍ മുറികളും സ്ലാബുകളും, ടൗണ്‍ഹാള്‍ ബില്‍ഡിംഗിലെ 18/404M18, 18/404M 19 (SC/ST സംവരണം)മുറികള്‍ 3. ബസ് സ്റ്റാന്റ് ബില്‍ഡിംഗിലെ 32/1246A മുറി എന്നിവ.
ടെണ്ടര്‍ 24/03/2025 രാവിലെ 11 മണി വരെ ഓഫീസില്‍ സ്വീകരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ നഗരസഭ ഓഫീസ് റവന്യു വിഭാഗത്തില്‍ നിന്നും ലഭിക്കുന്നതാണ്.