കനത്ത മഴ; നമ്പ്രത്തകരയില്‍ കനാല്‍ പൊട്ടി വെള്ളമൊഴുകി


കൊയിലാണ്ടി: കനത്ത മഴയെ തുടര്‍ന്ന് നമ്പ്രത്തകരയില്‍ കനാല്‍ പൊട്ടി വെള്ളമൊഴുകി. ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. അണേല ഭാഗത്തേയ്ക്കുള്ള കനാലിന്റെ വൈദ്യരങ്ങാടി മില്ലിന് സമീപത്തെ കുറച്ചു ഭാഗമാണ് പൊട്ടിയത്. വൈകീട്ടോടെ അതിശക്തമായ മഴ പെയ്തതോടെ നടേരിയില്‍ നിന്നും ഷട്ടര്‍ ഉയര്‍ത്തിയിരുന്നു.

മഴ വെള്ളവും കൂടി കലര്‍ന്നതോടെ വെള്ളത്തിന്റെ തോത് വര്‍ധിക്കുകയായിരുന്നു. കനാല്‍ പൊട്ടിയതിനെ തുടര്‍ന്ന് നമ്പ്രത്ത്കര ടൗണിലും സമീപത്തെ മില്ലിന് സമീപവും വെള്ളക്കെട്ടില്‍ മുങ്ങി. തുടര്‍ന്ന് ഷട്ടര്‍ അടച്ചു. പ്രദേശത്തെ വെള്ളക്കെട്ട് മാറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Summary: A canal burst and flooded in Nambrathkara following heavy rain.