സ്നേഹ വിരുന്നൊരുക്കി കൊയിലാണ്ടി ബാർ അസോസിയേഷൻ


കൊയിലാണ്ടി: സ്നേഹ വിരുന്നൊരുക്കി കൊയിലാണ്ടി ബാർ അസോസിയേഷൻ. ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ റൈഹാൻ ഇഫ്താർ വിരുന്ന് നടത്തി. മുൻസിഫ് ആമിന കുട്ടി സ്നേഹകൂട്ടായ്മ ഉദ്ഘാടനം ചെയ്തു. കൗൺസിലർ എ അസീസ് ഇഫ്താർ സന്ദേശം നല്കി.

ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വി സത്യൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉമേന്ദ്രൻ, അഡ്വ ടി.എൻ ലീന, മജിസ്റ്റേറ്റ് ശ്രീജാ ജനാർദ്ദനൻ നായർ, സീനിയർ അഭിഭാഷകൻ ടി.കെ ഉമ്മർ, ബിനോയ് ദാസ് എന്നിവർ സംസാരിച്ചു.